1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2021

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ്​ ഇൻഡസ്​ട്രിയൽ സിറ്റി നിയോമിൽ സ്ഥാപിക്കാൻ സൗദി. കിരീടാവകാശിയും നിയോം ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ‘ഓക്​സഗൺ’ എന്ന പേരിൽ നഗരത്തിൻ്റെ പ്രഖ്യാപനം നടത്തി​.

പുതിയ വ്യവസായ നഗരം ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന​ വ്യവസായ സമുച്ചയവും സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചക്കും വൈവിധ്യവത്​കരണത്തിനും ഉത്തേജകവും ആകുമെന്നും കിരീടാവകാശി പറഞ്ഞു. ദേശീയ സാമൂഹിക സാമ്പത്തിക പരിഷ്​കരണ പദ്ധതിയായ ‘വിഷൻ 2030’-െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള വിവിധ പദ്ധതികളുടെ ഭാഗമാണിത്​​. ഭാവിയിൽ മനുഷ്യരാശിയുടെ ജീവിതവും പ്രവർത്തന രീതികളും പുനർനിർവചിക്കാൻ പോകുന്ന നിയോം നഗരത്തി​െൻറ തന്ത്രജ്ഞതയ്​ക്ക്​​ അനുസൃതമായി നിർമാണ കേന്ദ്രങ്ങൾക്ക്​ പുതിയ മാതൃക നൽകാനാണ്​ ‘ഒാക്​സഗണി’ലൂടെ ലക്ഷ്യമിടുന്നത്​.

പരിസ്ഥിതി സംരക്ഷത്തിന്​ നൽകുന്ന സംഭാവനകളോടൊപ്പം ഭാവിയിൽ വ്യവസായ വികസനത്തിലേക്കുള്ള ലോകത്തി​െൻറ ദിശാബോധം നിർവചിക്കാൻ നിയോമിലെ ഈ ഇൻഡസ്ട്രിയൽ സിറ്റി സഹായിക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്​ടിക്കും.

മേഖലയിലെ ആഗോള വ്യാപാര ഒഴുക്കിനെ പിന്തുണയ്ക്കുന്നതിനൊപ്പം പ്രാദേശിക വ്യാപാര മേഖലയിൽ രാജ്യത്തെ പിന്തുണയ്ക്കുന്നതിലും ഓക്​സഗൺ നഗരം പങ്കാളിയാകും. വ്യാവസായിക നഗരത്തിൽ ഇതിനകം വികസനവും ബിസിനസും ആരംഭിച്ചതിൽ തനിക്ക് സന്തോഷമു​ണ്ടെന്നും അതി​െൻറ ദ്രുതഗതിയിലുള്ള വികാസം കാണാൻ ആഗ്രഹിക്കുകയാണെന്നും കിരീടാവകാശി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.