1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2021

സ്വന്തം ലേഖകൻ: പോളണ്ട് അതിർത്തിയിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിസന്ധിക്ക് അയവ്. പോളണ്ടിനും ബെലാറസിനും ഇടയിലുള്ള അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന കുടിയേറ്റക്കാരെ അടുത്തുള്ള വെയർഹൗസിലേക്ക് മാറ്റിയതായി അതിർത്തി രക്ഷാസേന സ്ഥിരീകരിച്ചു. മദ്ധ്യ പൂർവ്വ ഏഷ്യയിൽ നിന്നുളള ഏകദേശം ആയിരത്തോളം പേരെയാണ് താൽക്കാലിക ക്യാമ്പിലേക്ക് മാറ്റിയത്. യൂറോപ്പിലേക്ക് കുടിയേറ്റത്തിനായി എത്തിയതായിരുന്നു ഇവർ. ഈ നീക്കം ബെലാറസും യൂറോപ്യൻ യൂണിയനും തമ്മിലുള്ള പിരിമുറുക്കം കുറയ്‌ക്കാൻ സഹായിക്കും.

യൂറോപ്യൻ യൂണിയൻ ബെലാറസിന് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കുള്ള പ്രതികാരമായാണ് ഇറാഖിൽ നിന്നും സിറിയയിൽ നിന്നുമുളള കുടിയേറ്റക്കാരെ കൊണ്ടുവന്ന് പോളണ്ടിന്റെ അതിർത്തിയിൽ തള്ളിയത്. അതിനിടെ വ്യാഴാഴ്ച വിമാനത്തിൽ 400ലധികം ഇറാഖികളെ ബെലാറസിൽ നിന്ന് തിരിച്ചയച്ചു. ഇറാഖ് സർക്കാർ അയച്ച വിമാനത്തിലാണ് ഇവരെ മടക്കി അയച്ചത്.

പോളണ്ടിലേക്ക് കടക്കാൻ എട്ട് തവണ ശ്രമിച്ചതായി വിമാനത്തിലുണ്ടായിരുന്ന ഒരാൾ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ഒരു ശ്രമത്തിൽ അദ്ദേഹം വിജയിച്ചുവെങ്കിലും പോളിഷ് ഗാർഡുകൾ തളളി പുറത്താക്കി. അതിർത്തിയിൽ അവശേഷിക്കുന്നവരെ നൂറുകണക്കിന് മീറ്റർ അകലെയുള്ള ഒരു ലോജിസ്റ്റിക് ഡിപ്പോയിലേക്ക് മാറ്റിയതായി പോളിഷ് അതിർത്തിയിൽ സുരക്ഷയ്‌ക്കായി വിനിയോഗിച്ച കാവൽക്കാർ പറഞ്ഞു.

പോളിഷ് അതിർത്തിയിലെ ക്യാമ്പുകൾ വിജനമായിട്ടുണ്ട്. ബെലാറസിന്റെ തന്ത്രപരമായ മാറ്റം സ്ഥിതിഗതികൾ ശാന്തമാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യൂറോപ്യൻ യൂണിയൻ അറിയിച്ചു. ഈ ആഴ്ച ആദ്യം, പോളിഷ് സൈന്യം ടിയർ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ച് കുടിയേറ്റക്കാരെ തുരത്താൻ ശ്രമിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. നിയന്ത്രണം മറികടന്ന് രാജ്യത്തേക്ക് കടക്കാൻ കുടിയേറ്റക്കാർ ക്രോസിംഗ് ലംഘിക്കാനും മിസൈലുകൾ എറിയാനും ശ്രമിച്ചതിനെത്തുടർന്ന് നിരവധി പോളിഷ് സൈന്യത്തിന് പരിക്കേറ്റു.

ബെലാറസുമായുള്ള പോളണ്ടിന്റെ അതിർത്തി ശക്തിപ്പെടുത്തുന്നതിന് സഹായിക്കാൻ യുകെ 150ഓളം ബ്രിട്ടീഷ് സൈനികരെ അയക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. മാസങ്ങളായി, ബെലാറസിന്റെ പടിഞ്ഞാറൻ അതിർത്തികളിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൂട്ടംകൂടുന്നു. ഇവരിൽ പലരും വിമാനത്തിൽ എത്തിയെങ്കിലും മദ്ധ്യപൂർവേഷ്യയിൽ നിന്ന് മിൻസ്‌കിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയർലൈനുകൾ വെട്ടിക്കുറച്ചു.

കുടിയേറ്റക്കാരെ തടയുന്നതിന് പോളണ്ടിന് യൂറോപ്യൻ യൂണിയന്റെ പിന്തുണയുണ്ട്. 2,000 കുടിയേറ്റക്കാരെ ഏറ്റെടുക്കാൻ ബെലാറസ് യൂറോപ്യൻ യൂണിയൻ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജർമ്മനിയും യൂറോപ്യൻ കമ്മീഷനും അത് നിരസിച്ചു. കഴിഞ്ഞ വർഷം ബെലാറസിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലുകാഷെങ്കോ വിജയം പ്രഖ്യാപിക്കുകയും, എതിരാളികളെ നിശബ്ദമാക്കാൻ ശ്രമിക്കുകയും ചെയ്തതുമുതൽ യൂറോപ്യൻ യൂണിയനും ബെലാറസുമായുളള ബന്ധം വഷളായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.