1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2021

സ്വന്തം ലേഖകൻ: ബഹ്‌റൈനിലേക്കും സൗദിയിലേക്കും അനായാസം സഞ്ചരിക്കുന്നതിനായി ഇരു രാജ്യങ്ങളുടേയും ആരോഗ്യ പാസ്‌പോർട്ടുകൾ ലിങ്ക് ചെയ്യുന്നത് തുടങ്ങി. കിങ് ഫഹദ് കോസ്വേ വഴി ഇരു രാജ്യങ്ങൾക്കുമിടയിൽ പൗരന്മാരുടെയും താമസക്കാരുടെയും സഞ്ചാരം എളുപ്പമാക്കാനാണിത്. പുതിയ നീക്കത്തോടെ വ്യക്തിഗത ആരോഗ്യ വിവരങ്ങൾ ഇരു രാജ്യങ്ങളുടേയും ആപ്ലിക്കേഷനിൽ ലഭ്യമാകും

ബഹ്‌റൈനിൽ നിന്നും സൗദിയിലേക്ക് പ്രവേശിക്കാനായി തവക്കൽനാ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. ഇതിൽ വിദേശികൾക്കും രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. സൗദിയിലെത്തിയ ശേഷം പാസ് വേഡ് സെറ്റ് ചെയ്താൽ മതി. ബഹ്‌റൈനിലെ ആരോഗ്യ ആപ്പിലെ വിവരങ്ങൾ സൗദിയിലെ ആപ്പിലും ലഭിക്കും. ഇതിനാൽ സാങ്കേതിക തടസ്സങ്ങളോ കോവിഡ് സർട്ടിഫിക്കറ്റോ ഇല്ലാതെ യാത്ര ചെയ്യാനാകും. ഈ നടപടി ഉടൻ പൂർണതോതിലാകും.

ഇതോടെ ദിനംപ്രതി അതിർത്തി കടക്കുന്നവർക്ക് യാത്ര എളുപ്പമാകും. സഊദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയും ബഹ്റൈനിലെ ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി സിഇഒ മുഹമ്മദ് ബിൻ അലി അൽ ഖാഇദും തമ്മിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നത്. പുതിയ നീക്കത്തോടെ സൗദിയിലുള്ളവർക്കും ബഹ്‌റൈൻ പ്രവേശം എളുപ്പമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.