1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2021

സ്വന്തം ലേഖകൻ: സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാരിതര സംഘടനകൾക്ക് (എൻജിഒ) അബുദാബിയിൽ ലൈസൻസ് നൽകിത്തുടങ്ങി. യുഎഇയുടെ നിയമ ചട്ടക്കൂടിനുള്ളിൽനിന്ന് പരമാവധി സേവനം നൽകാൻ എൻജിഒകളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അനുമതിയാണ് ലൈസൻസ്. ഇതിനകം ഒട്ടേറെ അപേക്ഷകൾ ലഭിച്ചതായി സാമൂഹിക വികസന വിഭാഗം (ഡിസിഡി) അറിയിച്ചു.

സാമൂഹിക പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ഫെഡറൽ മന്ത്രാലയങ്ങൾ, പ്രാദേശിക വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം ശക്തമാക്കുമെന്നും അസി അണ്ടർസെക്രട്ടറി ഹെസ്സ തഹ്‌ലക് പറഞ്ഞു. കുടുംബ,സമൂഹ ഐക്യവും സന്തോഷവും ഉറപ്പാക്കുന്ന സേവനങ്ങൾ നൽകുന്നതിനാകും മുൻതൂക്കം.

സ്ഥാപക അംഗങ്ങളെല്ലാം ഒപ്പിട്ട അപേക്ഷയാണ് നൽകേണ്ടത്. അംഗങ്ങൾ ഒപ്പുവച്ച സംഘടനയുടെ ചട്ടങ്ങൾ, പങ്കെടുത്തവർ ഒപ്പുവച്ച മീറ്റിങ്ങുകളുടെ മിനിറ്റ്സ് പകർപ്പ്, നടത്തിയ പ്രവർത്തനങ്ങൾ, സ്ഥാപക അംഗങ്ങളുടെ പേരുകൾ, പദവി, തൊഴിൽ, താമസിക്കുന്ന സ്ഥലങ്ങൾ, തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് പകർപ്പുകൾ എന്നിവ പ്രതിമാസ റിപ്പോർട്ട് സഹിതം ഡിസിഡിക്കു സമർപ്പിക്കണം.

സംഘടനയുടെ സേവനങ്ങൾ നിർവചിക്കുകയും എല്ലാവർക്കും അംഗത്വം നൽകുകയും വേണം. വിശദാംശങ്ങൾക്ക് ഡിപ്പാർട്മെന്റ് ഓഫ് കമ്യൂണിറ്റി ഡവലപ്മെന്റ് വെബ്സൈറ്റ് (https://addcd.gov.ae/) സന്ദർശിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.