
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണത്തിന്റെ തോത് 45.33% വരെയാക്കി ഉയർത്തി. നിലവിൽ ഇത് 35.15% ആണ്. പരിഷ്കരിച്ച സൗദിവൽക്കരണ പദ്ധതി 3 വർഷത്തിനകം നടപ്പാക്കും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ തരംതാഴ്ത്തുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ മലയാളികളടക്കം ഒട്ടേറെപ്പേർക്കു ജോലി നഷ്ടപ്പെടും.
സൗദിവൽക്കരണം പാലിക്കാത്ത ചുവപ്പു പട്ടികയിലെ സ്ഥാപനങ്ങൾക്കു പുതിയ തൊഴിൽ വീസ, വർക്ക് പെർമിറ്റ് പുതുക്കൽ, പുതിയ വർക്ക് പെർമിറ്റ് അനുവദിക്കൽ, തൊഴിൽ മാറ്റം, സ്‌പോൺസർഷിപ് മാറ്റം എന്നിവ അടക്കം മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കും. കമ്പനി ഉടമയുടെ അനുമതി കൂടാതെ തൊഴിലാളികളെ സ്‌പോൺസർഷിപ് മാറ്റാനും അനുവദിക്കും.
സൗദിയിലെ സ്വകാര്യ മേഖലയില്‍ ഈ വര്‍ഷം ഒരു ലക്ഷത്തോളം പ്രവാസികള്‍ക്ക് ജോലി നഷ്ടമായതായാണ് കണക്കുകൾ. ഈ വര്‍ഷം ആദ്യ പകുതിയിലെ കണക്കുകള്‍ പ്രകാരം പലരെയും പാതിവഴിയില്‍ വച്ച് പിരിച്ചുവിടപ്പെടുകയോ വിസ പുതുക്കാന്‍ അവസരം നിഷേധിക്കപ്പെടുകയോ ചെയ്തു. മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല