
സ്വന്തം ലേഖകൻ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യപിച്ച് ഖത്തര്‍ എയര്‍വേസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 140 ലേറെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ ദേശീയ ദിനമായ ഈ മാസം 18 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിക്കും, ഡിസംബര്‍ 26 മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ 15 വരെയുള്ള യാത്രയ്ക്ക് ഈ ഓഫറില്‍ ടിക്കറ്റ് എടുക്കാം.
ഖത്തര്‍ എയര്‍വേസിന്റെ പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്കും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട‌്. ഇക്കാലയളവിലെ എക്കോണമി ക്ലാസ് യാത്രകള്‍ക്ക് ഇരട്ടി ക്യുമെയില്‍സ് ലഭിക്കും, പ്രീമിയം യാത്രകള്‍ക്ക് ഇരട്ടി ക്യു പോയിന്റ്സും ലഭിക്കും, ഓണ്‍ ലൈന്‍ വഴിയോ ഖത്തര്‍ എയര്‍വേസ് സെയില്‍സ് ഓഫീസുകളില്‍ നിന്നോ ടിക്കറ്റ് എടുക്കാം, അംഗീകൃത ഏജന്റുകള്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്കും ഓഫര്‍ ലഭിക്കും.
അതിനിടെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗ്, കേപ്ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്. ഡിസംബര്‍ 12 മുതല്‍ ഈ സര്‍വീസുകള്‍ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല