1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2021

സ്വന്തം ലേഖകൻ: വെയിറ്റ് ലോസ് ചലഞ്ചുമായി ദുബായ്. ആരോഗ്യകരമായ ഒരു ജീവിതത്തോടൊപ്പം പണം സമ്മാനമായി നേടാം എന്നാണ് പുതിയ ചലഞ്ചിന്‍റെ ലക്ഷ്യം. റാക് ഹോസ്പിറ്റലും, യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ മത്സരം സംഘടിപ്പിക്കുന്നത്. ഇന്നലെയാണ് വെയിറ്റ് ലോസ് ചലഞ്ച് മത്സരം ദുബായ് പ്രഖ്യാപിച്ചത്.

ഏറ്റവും കൂടുതല്‍ തടി കുറയ്ക്കുന്നവര്‍ക്ക് ഒരോ കിലോ കുറക്കുന്നതിന് അനുസരിച്ച് 500 ദിര്‍ഹം (പതിനായിരം ഇന്ത്യന്‍ രൂപ) സമ്മാനമായി നേടാം. ഡിസംബര്‍ 17 മുതലാണ് ചലഞ്ച് ആരംഭിക്കുന്നത്. 10 ആഴ്ചത്തേക്കാണ് ചലഞ്ച് . വേള്‍ഡ് ഒബീസിറ്റി ദിനമായ മാര്‍ച്ച് നാല് 2022 വരെയാണ് ഈ ചലഞ്ച് നീണ്ടു നില്‍ക്കുക. യുഎഇയിലെ 3,000ത്തിലേറെ ആളുകള്‍ ചലഞ്ചില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഹെല്‍ത്ത് ആന്‍ഡ് ഹോളിഡേ പാക്കേജുകള്‍, ഫുഡ് വൗച്ചറുകള്‍, ക്യാഷ് പ്രൈസുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നുണ്ട്. ഡിസംബര്‍ 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മറ്റു ആശുപത്രി ജീവവനക്കാര്‍ എന്നിവരുടെ സഹായത്തോടെ ചലഞ്ചില്‍ പങ്കെടുക്കുന്നവരുടെ തൂക്കം അളക്കും. പിന്നീട് ചലഞ്ചിലേക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യും.

എന്നാല്‍ ആശുപത്രിയില്‍ എത്തി ഭാഗം അളക്കാന്‍ സാധിക്കാത്തവരെ വെര്‍ച്വലായി ചലഞ്ചിന്‍റെ ഭാഗമാക്കും. ഇവര്‍ക്ക് അടുത്തുള്ള ക്ലിനിക്കുകളില്‍ ഭാരം അളന്ന് മത്സരത്തിനായി വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ഫോം അപ്ലോഡ് ചെയ്യാവുന്നതാണ്. ആകെ അഞ്ച് വിജയികളെയാണ് തെരെഞ്ഞെടുക്കുക. ഇതില്‍ മൂന്ന് കാറ്റഗറികളിലും വിജയിക്കുന്നവരെ പുരസ്‌കാരദാന ചടങ്ങില്‍ അനുമോദിക്കാന്‍ തീരുമാനിക്കും.

ഫിസിക്കല്‍, വെര്‍ച്വല്‍ കാറ്റഗറികളില്‍ നിന്ന് പ്രത്യേകമായി വിജയികളെ പ്രഖ്യാപിക്കും. ഓരോ പുരുഷനും സ്ത്രീയും വീതവും ആണ് തെരെഞ്ഞടുക്കുന്നത്. കൂടാതെ കോര്‍പ്പറേറ്റ് ടീമില്‍ നിന്ന് ഒരു വിജയിയെയും തെരെഞ്ഞടുക്കും. യുഎഇയിലെ എല്ലാ താമസക്കാരും പുതിയ ചലഞ്ചിന്‍റെ ഭാഗമാകണം എന്നാണ് റാക് ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. റാസ സിദ്ദിഖി പറഞ്ഞു. ഗ്ലോബല്‍ ഒബീസിറ്റി ഇന്‍ഡക്‌സില്‍ അഞ്ചാം സ്ഥാനമാണ് യുഎഇ ഉളളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.