1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2021

സ്വന്തം ലേഖകൻ: സൗദിയില്‍ വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് തവക്കൽനാ ആപ്പില്‍ അവരുടെ വാക്സിന്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ പുതിയ സംവിധാനം നിലവില്‍ വന്നു. സൗദിയിലെത്തുന്ന കുടുംബ സന്ദർശക വിസക്കാർക്കും ഇഖാമയുള്ളവരുടേത് പോലെ തന്നെ തവക്കൽനായിൽ വിവരങ്ങൾ ചേർക്കാൻ സാധിക്കും. ഇത് ചെയ്യാനായി അബ്ഷിർ റജിസ്ട്രേഷൻ നിർബന്ധമാണ്. പുതിയ സംവിധാനം നിലവില്‍ വന്നു. മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

https://eservices.moh.gov.sa/CoronaVaccineRegistration എന്ന ലിങ്കിൽ കയറിയാല്‍ വിസിറ്റർ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. വിസിറ്റ് വിസക്കാര്‍ക്ക് പ്രത്യേക ഓപ്ഷന്‍ അതില്‍ നല്‍കിയിട്ടുണ്ട്. നേരത്തെ ഇഖാമ മാത്രമായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. വിസിറ്റർ തിരഞ്ഞെടുക്കുമ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു ഓൺലൈൻ സംവിധാനമായ iam.gov.sa എന്ന സൈറ്റിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ യൂസർ നെയിം, പാസ് വേര്‍ഡ് നൽകി പ്രവേശിക്കണം. തുടര്‍ന്ന് വാക്സിന്‍ വിവരങ്ങള്‍ നല്‍കണം. പുതിയ സംവിധാനത്തില്‍ വാക്സിന്‍ വിവരങ്ങള്‍ നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിത്യസ്ത വാക്സിന്‍ ഡോസുകള്‍ സ്വീകരിച്ചതിന്‍റ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും.

സൗദിയിൽ 65 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 82 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇന്നലെ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 550,550,369 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം ഒരാള്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 539,636 ആയി. രാജ്യത്ത് ഇപ്പോള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ 33 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.