1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2021

സ്വന്തം ലേഖകൻ: കോവിഡ് മൂലം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക പരീക്ഷ നടത്താൻ ഖത്തര്‍. അടുത്ത വര്‍ഷം ജനുവരി 18നാണ് സപ്ലിമെന്ററി ‌പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസിലെ ആദ്യ സെമസ്റ്റര്‍ എഴുതാന്‍ ‌കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പുതിയ സൗകര്യം ഉപയോഗപ്പെടുത്താനാവുക.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം‌ അറിയിച്ചത്. സര്‍ക്കാര്‍ സ്കൂളിലെയും പ്രൈവറ്റ് സ്കൂളുകളിലെയും കുട്ടികള്‍ക്കും പരീക്ഷ എഴുതാം.വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. പരീക്ഷ എഴുതുന്നതിനായി വിദ്യാര്‍ഥികള്‍ കോവിഡ് ബാധിച്ച തീയതിയോ ക്വാറന്റീന്‍ ‌തീയതിയോ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും വാങ്ങണം.

സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്റ്റുഡന്റ് അസസ്മെന്റ് ഡിപ്പാര്‍ട്ട് മെന്റിന് അയക്കണം. പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന എല്ലാ വിദ്യാര്‍ഥികളും അവസരം വിനിയോഗിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.