1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2021

സ്വന്തം ലേഖകൻ: സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിരുന്ന പിസിആർ ടെസ്റ്റിൽ നിന്ന് സ്വദേശികളുടെ വിദേശികളായ പങ്കാളികളെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിദേശത്ത് നിന്ന് വരുന്ന സ്വദേശി പൗരന്‍റെ കുട്ടികൾക്കും മാതാപിതാക്കൾക്കും പിസിആർ ടെസ്റ്റിന്റെ ആവശ്യമില്ല. കൂടാതെ സ്വദേശികളോടൊപ്പം സൗദിയിൽ പ്രവേശിക്കുന്ന വീട്ടുജോലിക്കാരെയും നിർബന്ധിത പിസിആർ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി മന്ത്രാലയം അറിയിച്ചു.

കൊവിഡ് സംബന്ധിച്ച് ആഗോള തലത്തില്‍ സംഭവിക്കുന്ന വികാസങ്ങളും , രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിയും നിരന്തരമായ വിലയിരുത്തലിന് വിധേയമാക്കിയതിന് ശേഷമാണ് മന്ത്രാലയം ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചത്. വിദേശ രാജ്യത്ത് നിന്ന് വരുന്നവര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ കൊവിഡ് പിസിആർ പരിശോധന നടത്തിയ നെഗറ്റീവ് ഫലം കൈവശം കരുതണമെന്നാണ് നിയമം. ഈ നിയമം ആണ് ഒഴിവാക്കിയിരിക്കുന്നത്.

കൊവിഡ് നിയന്ത്രിക്കാന്‍ വേണ്ടി രാജ്യത്ത് വാക്സിനേഷൻ ശക്തമാക്കിയിട്ടുണ്ട്. 48.2 ദശലക്ഷത്തിലധികം പേർക്ക് ഇതുവരെ രാജ്യത്ത് വാക്സിന്‍ നല്‍കിയതായി അധികൃതർ അറിയിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് സൗദി നല്‍ക്കുന്നുണ്ട്. രാജ്യത്തുടനീളം 587 വാക്സിനേഷൻ കേന്ദ്രങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്.

അതേസമയം, സൗദി അറേബ്യക്ക് പുറത്തുനിന്ന് വരുന്ന 12 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഉംറക്ക് അനുമതി നൽകിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ആദ്യം അനുമതി നല്‍കിയിരുന്നത്. . ഉംറ തീർഥാടകർക്ക് നിലവിലുണ്ടായിരുന്ന പരമാവധി പ്രായം 50 വയസ് ആയിരുന്നു. ഇത് മന്ത്രാലയം എടുത്തുകളഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.