1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2021

സ്വന്തം ലേഖകൻ: വാക്​സിനുകളുടെ മിക്​സിങ്ങിനായി ശിപാർശകൾ സമർപ്പിച്ച്​ ലോകാരോഗ്യസംഘടന. വ്യത്യസ്​ത നിർമ്മാതാക്കളുടെ വാക്​സിനുകൾ ​ജനങ്ങൾക്ക്​ നൽകാമെന്ന്​ സംഘടന പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു​. ഫൈസറും മോഡേണയും വികസിപ്പിച്ചെടുത്ത എം.ആർ.എൻ.എ വാക്​സിനുകൾ ഒന്നാം ഡോസായി ആസ്​ട്രസെനിക്കയുടെ വാക്​സിൻ സ്വീകരിച്ചയാൾക്ക്​ നൽകുന്നതിൽ പ്രശ്​നമില്ലെന്നാണ്​ ലോകാരോഗ്യസംഘടന വ്യക്​തമാക്കുന്നത്​.

സിനോഫാം വാക്​സിൻ സ്വീകരിച്ച ഒരാൾക്ക്​ രണ്ടാം ഡോസായി എതെങ്കിലും എം.ആർ.എൻ.എ വാക്​സിനോ ആസ്​ട്രസെനിക്കയുടെ വാക്​സിനോ നൽകാമെന്നും ലോകാരോഗ്യസംഘടന മാർഗനിർദേശത്തിൽ പറയുന്നു. ബൂസ്റ്റർ ഡോസിനും ഇത്തരത്തിൽ വാക്​സിൻ മിക്​സിങ്​ സാധ്യമാവും.

ആദ്യഡോസായി ആസ്​ട്രസെനിക്ക, ഫൈസർ വാക്​സിനുകൾ സ്വീകരിച്ച്​ ഒമ്പത്​ മാസത്തിന്​ ശേഷം മൊഡേണ വാക്​സിൻ സ്വീകരിക്കുകയാണെങ്കിൽ അത് രോഗപ്രതിരോധശേഷി കൂട്ടുമെന്ന പഠനറിപ്പോർട്ട്​ പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ലോകാരോഗ്യസംഘടനയുടെ നിർണായക നീക്കം. ഇതുമായി ബന്ധപ്പെട്ട്​ ശിപാർശകളിൽ പഠനം നടത്തിയതിന്​ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഏജൻസി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.