1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2022

സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യമേഖലയിൽ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ച പുതിയ നിയമഭേദഗതി ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികൾക്ക് അതിക്രമങ്ങളിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷണം നൽകുന്നതാണ് ഭേദഗതി​​. യുഎഇ ​പ്രസിഡൻറ്​​ശൈഖ്​ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാനാണ്​ നിയമം പുറപ്പെടുവിച്ചത്​.

വിവിധതൊഴിൽ വിഭാഗങ്ങളിലെ ജീവനക്കാർക്ക്​ സംരക്ഷണമൊരുക്കുന്നതും തൊഴിൽമേഖലയെ അയവുള്ള സമീപനത്തിലേക്ക്​ നയിക്കുന്നതുമാണ്​നിയമം. യുഎഇ തൊഴിൽ നിയമത്തിൽ സമീപ കാലത്തുണ്ടാകുന്ന ഏറ്റവും സുപ്രധാന ഭേദഗതി കൂടിയാണിത്​. . ഫുൾടൈം, പാർടൈം, താൽകാലിക ജോലികൾക്കെല്ലാം സഹായകമാകുന്നതാണ്​ നിയമം​.

എല്ലാതൊഴിൽ കരാറുകളും നിശ്​ചിത കാലത്തേക്ക്​ മാത്രമായിരിക്കണമെന്ന്​പുതിയ നിയമം പറയുന്നു. മുമ്പ്​ അനിശ്​ചിത കാലത്തേക്ക്​തൊഴിൽ കരാറുകളിൽ ഏർ​പ്പെടുത്തുന്നതിന് അനുമതിയുണ്ടായിരുന്നു. ഇത്തരം കരാറുകളിൽ ഏർപ്പെട്ടിരിക്കുന്നവർ പുതിയ നിയമപ്രകാരം ഒരു വർഷത്തിനകം നിശ്​ചിത കാലത്തേക്കുള്ള കരാറുകളിലേക്ക്​ മാറണം.

ഗ്രാറ്റുവിറ്റി നൽകുന്നതിലും സുപ്രധാന മാറ്റം പുതിയ നിയമത്തിലുണ്ട്​. വർഷത്തിൽ 30ദിവസത്തെ അടിസ്ഥാന ശമ്പളം ഗ്രാറ്റുവിറ്റിയായി നൽകണമെന്നാണ്​പുതിയ നിയമം. നേരത്തെ ആദ്യ അഞ്ചുവർഷം ഗ്രാറ്റുവിറ്റി 21ദിവസത്തെ അടിസ്​ഥാന ശമ്പളമായിരുന്നു.

പാർട്​ടൈം​ ജോലികൾ ചെയ്യാനുള്ള അനുമതിയും നാളെ മുതൽ പ്രാബല്യത്തിൽ വരും. പ്രൊബേഷൻ ആറുമാസത്തിൽ കൂടരുതെന്ന്​ നിയമം വ്യവസ്​ഥ ചെയ്യുന്നു. പ്രൊബേഷൻ കാലത്തും പിരിച്ചുവിടുന്നതിന്​ 14ദിവസത്തെ നോട്ടീസ്​നൽകണമെന്ന്​ നിഷ്കർഷിച്ചിട്ടുണ്ട്​. വിവേചനങ്ങൾഇല്ലാതാക്കാൻ നിരവധി വ്യവസ്ഥകളാണ്​ പുതിയ നിയമത്തിലുള്ളത്​.

ജീവനക്കാരുടെസമ്മതമില്ലാതെ അവര്‍ക്ക് ടാര്‍ഗറ്റ് വെക്കാനോ, അത് കൈവരിക്കാനാവാതെ വന്നാല്‍ ഫൈൻ ചുമത്തുമെന്ന് ഭീഷണിപ്പെടുത്താനോ പാടില്ലെന്നും നിയമഭേദഗതി വ്യക്തമാക്കുന്നു. സ്​ത്രീകൾക്ക്​വലിയ പരിഗണന നിയമം നൽകുന്നു. നേരത്തെ 45ദിവസമായിരുന്ന പ്രസവാവധി അറുപത്​ ദിവസത്തേക്കാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.