
സ്വന്തം ലേഖകൻ: കേരളം മുന്നോട്ടു വയ്ക്കുന്ന പദ്ധതികളിൽ സഹകരിക്കാൻ തയാറാണെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സയൂദി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. വാണിജ്യ-വ്യവസായ രംഗത്ത് സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.
ഫ്രീ ഗിഫ്റ്റ് സിറ്റി പദ്ധതിയിൽ കൊച്ചിയെ ഉൾപ്പെടുത്തി വിദേശ സർവകലാശാലകൾക്കും മറ്റും സ്ഥാപനങ്ങൾ തുടങ്ങാൻ സൗകര്യമൊരുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാനവ വിഭവശേഷി വികസന-സ്വദേശിവൽക്കരണ മന്ത്രി ഡോ.അബ്ദുൽറഹ്മാൻ അൽ അവാറുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
വർഷങ്ങൾക്കു മുൻപ് മലയാളികൾ ഉരുക്കളിൽ യുഎഇയിൽ എത്തിയതിന്റെ പ്രതീകമായി പായ്ക്കപ്പൽ മാതൃകയാണ് മന്ത്രി താനി ബിൻ അഹമ്മദ് പിണറായി വിജയനു സമ്മാനിച്ചത്. റാഷിദ് അൽ മക്തൂം, ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ചേർന്നാണു മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
വ്യവസായ മന്ത്രി പി.രാജീവ്, ജോൺ ബ്രിട്ടാസ് എംപി, യുഎഇയിലെ ഇന്ത്യൻ സ്ഥാപതി സഞ്ജയ് സുധീർ, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ ഓഫ് കൊമേഴ്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പം ചർച്ചകളിൽ പങ്കെടുത്തു. ഇന്നു വൈകിട്ട് ദുബായ് എക്സ്പോയിലെ കേരള പവിലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രിക്കും സംഘത്തിനും എക്സ്പോ വേദിയിൽ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് നൽകിയ സ്വീകരണം ശ്രദ്ധേയമായിരുന്നു. കേരളത്തോടും മലയാളികളോടുമുള്ള ദുബായുടെ വൈകാരിക ബന്ധത്തിന്റെ പ്രതിഫലനം കൂടിയായി അത്. കേരളീയരെ പുകഴ്ത്തി അദ്ദേഹം മലയാളത്തിൽ ട്വീറ്റ് ചെയ്തതും യുഎഇയിലെ 16 ലക്ഷത്തിലധികം മലയാളികളുടെ അഭിമാനമുയർത്തി.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ചേർന്നാണു മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല