1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2022

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ കലാപക്കൊടി ഉയര്‍ത്തി കൂടുതല്‍ ടോറി എംപിമാര്‍. ബോറിസിനെതിരെ പാര്‍ട്ടി ചെയര്‍മാന് കത്തയച്ചതായി പരസ്യപ്പെടുത്തി എട്ടാമത്തെ എംപിയും രംഗത്തുവന്നു. ന്യൂകാസില്‍ അണ്ടര്‍ ലൈമില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപി ആരോണ്‍ ബെല്‍ ആണ് ബോറിസിനെതിരെ പാര്‍ട്ടി ചെയര്‍മാന് കത്തയച്ചത്. ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന വിശ്വാസ ലംഘനങ്ങളും, ഇത് കൈകാര്യം ചെയ്ത പ്രധാനമന്ത്രിയുടെ രീതികളും തെറ്റായി പോയെന്നാണ് ആരോണ്‍ ബെല്‍ ആരോപിക്കുന്നത്.

എട്ട് എംപിമാരാണ് ഇതിനോടകം ബോറിസില്‍ അവിശ്വാസം രേഖപ്പെടുത്തി പാര്‍ട്ടി ചെയര്‍മാന് കത്തയച്ചതായി വെളിപ്പെടുത്തിയിട്ടുള്ളത്. 54 എംപിമാരുടെ കത്താണ് വോട്ടെടുപ്പ് നടത്താന്‍ ആവശ്യമായിട്ടുള്ളത്. എട്ട് എംപിമാര്‍ കത്തയച്ചെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ഇത് തുറന്നുപറയാത്തതിനാല്‍ യഥാര്‍ത്ഥ എംപിമാരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് കരുതുന്നത്.

താന്‍ നേരത്തെ പ്രധാനമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയുള്ള കത്ത് നല്‍കിയിരുന്നുവെന്ന് മുന്‍ മന്ത്രി തോബിയാസ് എല്‍വുഡ് പറഞ്ഞു. ഒപ്പം ബാക്ക് ബെഞ്ചേഴ്‌സ് ആയ ആന്റണി മംഗ്‌നാലും സര്‍ ഗാരി സ്ട്രീറ്ററും ചേര്‍ന്നു. അവിശ്വാസത്തിന് നേരത്തെ 17 ടോറി എംപിമാര്‍ കത്ത് നല്‍കിയതായി ബിബിസി പറയുന്നു. ഇതില്‍ ഒമ്പത് പേര്‍ മാത്രമാണ് ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചത്. 1922 ബാക്ക്ബെഞ്ച് കമ്മിറ്റി ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിക്ക് മാത്രമേ കൃത്യമായ കണക്ക് അറിയൂ.

അതിനിടെ അവിശ്വാസ വോട്ടെടുപ്പ് ഒഴിവാക്കാന്‍ ബോറിസ് കിണഞ്ഞു പരിശ്രമിക്കുകയാണ്. ബാക്ക്‌ബെഞ്ച് കണ്‍സര്‍വേറ്റീവ് എംപിമാറി കൈലെടുക്കാനായി സര്‍ക്കാര്‍ നയങ്ങളില്‍ എംപിമാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം.

ബാക്ക്‌ബെഞ്ച് പോളിസി കമ്മിറ്റികള്‍ പുനരാവിഷ്‌കരിക്കാമെന്നാണ് പ്രധാനമന്ത്രി എല്ലാ ടോറി എംപിമാര്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കി. ഈ കമ്മിറ്റികള്‍ വഴി ഐഡിയകള്‍ കണ്ടെത്താനും, 10 ഡൗണിംഗ് സ്ട്രീറ്റിലേക്ക് നേരിട്ടുള്ള ലൈനും ബോറിസ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. പാര്‍ട്ടിഗേറ്റ് വിവാദത്തില്‍ സ്യൂ ഗ്രേ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും, എല്ലാം ഒരുമിച്ചായിരിക്കും ഇനി ചെയ്യുന്നതെന്നും ബോറിസ് പറയുന്നു.

ഇപ്പോള്‍ എട്ട് എംപിമാരാണ് ബോറിസില്‍ അവിശ്വാസം രേഖപ്പെടുത്തി പാര്‍ട്ടി ചെയര്‍മാന് കത്തയച്ചതായി വെളിപ്പെടുത്തിയിട്ടുള്ളത്. ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന വിശ്വാസ ലംഘനങ്ങളും, ഇത് കൈകാര്യം ചെയ്ത പ്രധാനമന്ത്രിയുടെ രീതികളും തെറ്റായി പോയെന്നാണ് ന്യൂകാസില്‍ അണ്ടര്‍ ലൈമില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപി ആരോണ്‍ ബെല്‍ ആരോപിക്കുന്നത്.

54 എംപിമാരുടെ കത്താണ് വോട്ടെടുപ്പ് നടത്താന്‍ ആവശ്യമായിട്ടുള്ളത്. എട്ട് എംപിമാര്‍ കത്തയച്ചെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ഇത് തുറന്നുപറയാത്തതിനാല്‍ യഥാര്‍ത്ഥ എംപിമാരുടെ എണ്ണം കൂടുതലാണെന്നാണ് കരുതുന്നത്.

ബോറിസിന്റെ ഏറ്റവും അടുത്ത സഹായിയായ പോളിസി ചീഫ് മുനിറാ മിര്‍സ, പ്രധാനമന്ത്രിയുടെ കമ്മ്യൂണിക്കേഷന്‍സ് ചീഫ് ജാക്ക് ഡോയല്‍, ചീഫ് ഓഫ് സ്റ്റാഫ് ഡാന്‍ റോസെന്‍ഫീല്‍ഡ് , പ്രൈവറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ റെയ്‌നോള്‍ഡ്‌സ് എന്നിവര്‍ കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.