1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2022

സ്വന്തം ലേഖകൻ: അപകടത്തിൽ പരിക്ക് പറ്റുന്നവർക്കും വാഹനങ്ങൾക്ക് കൂടുതൽ കേട്പാടുകൾ സംഭവിക്കുന്നവർക്കും കൂടുതൽ ആനുകൂല്യവുമായി ഒമാൻ. ഒമാൻ ധനകാര്യ മന്ത്രിയും കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ചെയർമാനുമായ സുൽത്താൻ ബിൻ സാലം അൽ ഹബ്സിയാണ് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്.

വാഹനാപകടത്തിൽ മരണമോ ഗുരുതരമായ പരിക്കുകളോ സംഭവിച്ചാൽ ചികിത്സക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമുള്ള സഹായമായി 500 റിയാൽ നൽകണം എന്നാണ് പുതിയ ഭേദഗതിയിലുള്ളത്. 400 റിയാൽ ആയിരുന്നു നേരത്തെ നൽകിയിരുന്നത്. മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് അപകടത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവർക്ക് 30,000 റിയാലാണ് പുതിയ നഷ്ടപരിഹാരം. 15,000 റിയാൽ ആയിരുന്നു നേരത്തെ നഷ്ടപരിഹാരം നൽകിയിരുന്നത്.

അംഗവൈകല്യം സംഭവിക്കാതെ മുറിവുകൾ സംഭവിക്കുന്നവർക്ക് ചികിത്സക്കും മറ്റുമായി പരമാവധി 5,000 റിയാൽ ലഭിക്കും. അപകടത്തിൽ മരിക്കുകയോ പരിക്ക് പറ്റുകയോ ചെയ്യുമ്പോൾ ഇൻഷുറൻസ് ആനുകൂല്യങ്ങൾ അനന്തരാവകാശികൾക്ക് ലഭിക്കുന്നതിന് ആവശ്യമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

അപകടം പറ്റിയവരുടെ അനന്തരാവകാശികൾ ആവശ്യമായ രേഖകൾ ഇതുമായി ബന്ധപ്പെട്ട കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കണം. ഒമാൻ റോയൽ പോലീസിന്റെ മരണ സർട്ടിഫിക്കറ്റ്, ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയതി‍ൻെറ ബില്ലുകൾ, മരിച്ച ആളുടെ അവകാശിയാണെന്ന് കാണിക്കുന്നതിന്റെ രേഖകൾ എന്നിവയെല്ലാം കമ്മിറ്റി മുമ്പിൽ സമർപ്പിക്കണം. അപകട മരണത്തിനോ പരിക്ക് പറ്റിയതിന് നഷ്ടപരിഹാരം ലഭിക്കാനുള്ള രേഖകൾ രണ്ടു വർഷത്തിനുള്ളിൽ സമർപ്പിച്ചിരിക്കണം. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതയിനുള്ള അപേക്ഷകൾ ആറു മാസത്തിനുള്ളിൽ സമർപ്പിച്ചിരിക്കണം. ആരോഗ്യ ഇൻഷുറൻസ് എടുത്തവർക്കുള്ള നഷ്ടപരിഹാര തുക 3000 റിയാലായി വർധിപ്പിച്ചു.

കൊവിഡ് ചികിത്സ അടക്കം ഉൾപ്പെടുത്തിയിട്ടുള്ള ചികിത്സ ചെലവുകൾ വഹിക്കുന്ന പ്രീമിയവും നിലവിലുണ്ട്. കെവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. നേരത്തേ 2000 റിയാലായിരുന്നു മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യം. ഇപ്പോൽ ഇതിന്റെ ആനുകൂല്യങ്ങളും വർധിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.