1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2022

സ്വന്തം ലേഖകൻ: യുഎഇയില്‍ 15 വയസ്സിനും അതില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പാര്‍ട് ടൈം ജോലി അനുവദിക്കുന്ന യുഎഇ തൊഴില്‍ നിയമത്തിലെ പ്രധാന മാറ്റം തൊഴിലുടമകള്‍ക്ക് ഉത്തേജനം നല്‍കാനും യുവാക്കള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ തുറക്കാനും സജ്ജമാണെന്ന് വിദഗ്ധര്‍. ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിയ്ക്ക് അനുമതി ലഭിച്ചത്.

ഈ സുപ്രധാന മാറ്റത്തിലൂടെ രാജ്യത്തിന് ഹോസ്പിറ്റാലിറ്റി മേഖലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. പഠനത്തോടൊപ്പം ജോലി എന്ന രീതിയില്‍ വിദേശരാജ്യങ്ങളിലേതിന് സമാനമായ അവസരമാണ് യുഎഇയിലും നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ക്ലാസ് കഴിഞ്ഞുള്ള സമയത്ത് ജോലിക്ക് പോകാനാണ് അനുമതി ഉണ്ടാകുകയുള്ളൂ. ഒരു വിദ്യാര്‍ഥിയ്ക്ക് ഒരു മണിക്കൂര്‍ ഇടവേള ഉള്‍പ്പെടെ 6 മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യാന്‍ പാടില്ല.

കൂടാതെ, കൗമാരക്കാരുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെയുള്ള ഷിഫ്റ്റുകളിലും ജോലി ചെയ്യിക്കാന്‍ പാടില്ല. പാര്‍ട് ടൈം ജോലിക്കായി രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതവും മെഡിക്കല്‍ ഫിറ്റ്‌നസ് റിപ്പോര്‍ട്ടും നിര്‍ബന്ധമാണ്. തൊഴില്‍ പരിചയം, നേതൃത്വം, സമയ മാനേജ്‌മെന്റ്, സഹകരണം തുടങ്ങിയ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ സഹായിക്കും.

യുവാക്കള്‍ക്ക് തൊഴില്‍ മേഖലകളില്‍ പ്രായോഗിക പരിജ്ഞാനം അനുഭവിക്കാന്‍ കൗമാരത്തില്‍ തന്നെ അവസരം ലഭിക്കുന്നത് അവരുടെ ഭാവിക്ക് മുതല്‍ക്കൂട്ടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പഠനച്ചെലവ് സ്വയം കണ്ടെത്തുന്നതിനൊപ്പം കുടുംബത്തിന് താങ്ങാകാനും കഴിയും. വിവിധ മേഖലകളിലായി കുറഞ്ഞത് 2000 മുതല്‍ 8000 വരെ ശമ്പളം ലഭിച്ചേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.