
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തർ എയർവേയ്‌സ് വിമാനയാത്രാ ടിക്കറ്റുകൾക്ക് 35 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഫെബ്രുവരി 7 നും 11നും ഇടയിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഓഫർ ആനുകൂല്യം ലഭിക്കുക. ഇക്കോണമി ക്ലാസുകളിൽ എടുക്കുന്ന ടിക്കറ്റുകൾക്ക് 35 ശതമാനം ആണ് ഇളവ് ലഭിക്കുന്നത്. 140 നഗരങ്ങളിലേക്ക് ഈ സൗകര്യം ലഭിക്കും.
ഓഫർ സമയത്ത് ടിക്കറ്റ് എടുക്കുകയാണെങ്കിൽ ഈ ടിക്കറ്റുകളിൽ 2022 ഒക്‌ടോബർ 31 വരെയാണ് യാത്ര അനുവദിക്കും. കൂടാതെ ഓഫർ സമയത്ത് ടിക്കറ്റ് എടുക്കുന്ന നൂറിലധികം യാത്രക്കാർക്ക് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാനുള്ള 2 ടിക്കറ്റുകൾ ലഭിക്കും.
കൂടാതെ ഖത്തർ എയർവേയ്‌സിന്റെ സർവീസ് ശൃംഖലകളിൽ യാത്രക്കാർക്ക് ഇഷ്ടപ്പെട്ട കായിക കേന്ദ്രങ്ങളിലേക്ക് ഇക്കോണമി ക്ലാസിൽ 2 ടിക്കറ്റുകൾ, ജിം അംഗത്വം എന്നിവയിൽ ഏതെഹ്കിലും ഒന്ന് ലഭിക്കും.
അതിനിടെ രാജ്യമെങ്ങും കായികാവേശം ഉണര്‍ത്തി ഖത്തറിന്റെ ദേശീയ കായിക ദിനാഘോഷം. ജനതയ്‌ക്കൊപ്പം കായികദിനമാഘോഷിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ആവേശം പകര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമും. ആസ്പയര്‍ സോണ്‍, കത്താറ കള്‍ചറല്‍ വില്ലേജ്, ഖത്തര്‍ ഫൗണ്ടേഷന്‍, അല്‍ബെയ്ത് സ്റ്റേഡിയം പാര്‍ക്ക് തുടങ്ങി രാജ്യമെങ്ങും കായികദിന പരിപാടികള്‍ പുരോഗമിക്കുകയാണ്. രാവിലെ 8ന് തുടങ്ങിയ പരിപാടികള്‍ വൈകിട്ടു വരെ നീളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല