1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2022

സ്വന്തം ലേഖകൻ: യുഎഇയില്‍ വ്യാജ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍ കോടികള്‍ പിഴയും തടവു ശിക്ഷയും. ഏഴര ലക്ഷം ദിര്‍ഹ (ഒ കോടി രൂപ) മാണ് പിഴയായി ഈടാക്കുക. അല്‍ ഹൊസ്ന്‍ ആപ്പില്‍ വ്യക്തികളുടെ നിര്‍ണായക രേഖയായി പിസിആര്‍ പരിശോധനാ ഫലം മാറിയ സാഹചര്യത്തിലാണ് നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്.

യുഎഇയില്‍ പിസിആര്‍ പരിശോധന ഫലം അനുസരിച്ചാണ് വ്യക്തികളുടെ ദൈനംദിന ഇടപാടുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന്റെ പാസ്. ഇത്തരം സാഹചര്യത്തില്‍ വ്യാജ വിവരങ്ങള്‍ നല്‍കി പിസിആര്‍ പരിശോധന ഫലം നല്‍കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്താല്‍ താത്കാലിക തടവും ഏഴര ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. വ്യക്തികളുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും അല്‍ ഹൊസ്ന്‍ ആപ്പില്‍ രേഖപ്പെടുത്തുന്നുണ്ട്.

സംയുക്ത കാര്യാലയങ്ങളിലേക്കും ചില വ്യാപാര സ്ഥാപനങ്ങളിലേക്കും പിസിആര്‍ ഫലം നോക്കിയാണ് പ്രവേശനം അനുവദിക്കുന്നത്. ഫലം പ്രതികൂലമായാല്‍ പ്രവേശനം നിഷേധിക്കാനിടയുണ്ട്. അതിനാല്‍, ചിലര്‍ വ്യാജ പിസിആര്‍ ഫലം കാണിച്ച് നിയമം മറികടക്കുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നിയമ വിദഗ്ധര്‍ കേസിന്റെ ഗൗരവം ബോധ്യപ്പെടുത്തിയത്. കോവിഡ് പരിശോധനാ ഫലത്തിലെ തീയതി മാറ്റിയും ചിലര്‍ നിയമം തെറ്റിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ നിര്‍ദേശം.

കോവിഡ് പരിശോധനാ ഫലങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ളതായാലും അത് തിരുത്തുകയോ കൃത്രിമമായി മാറ്റം വരുത്തുകയോ ചെയ്താലും വ്യാജ രേഖ ഉണ്ടാക്കിയതിന് കേസ് രജിസ്റ്റര്‍ ചെയ്യും. ഏതെങ്കിലും സ്ഥാപനങ്ങളുടെ ആപ്പില്‍ നല്‍കിയ വിവരങ്ങളിലാണ് കൃത്രിമം കാണിച്ചതെങ്കില്‍ വ്യാജ ഐടി രേഖ ചമച്ച വകുപ്പില്‍ ഉള്‍പ്പെടുത്തിയാകും ശിക്ഷ. വിവിധ എമിറേറ്റുകളിലെ പ്രാദേശിക, ഫെഡറല്‍ സ്ഥാപനങ്ങളുടെയോ കാര്യാലയങ്ങളുടെയോ രേഖയാണ് വാജ്യമായി നിര്‍മിച്ചതെങ്കിലും തടവും വന്‍തുക പിഴയും ശിക്ഷയായി ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.