1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2022

സ്വന്തം ലേഖകൻ: വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ യുവത്വത്തിന്റെ കരുത്തിന് ഇടം നൽകാൻ പ്രതിജ്ഞാ ബദ്ധമെന്ന് ഓസ്‌ട്രേലിയ. വിദ്യാഭ്യാസ രംഗത്ത് മൈത്രി സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപനമാണ് ഓസ്‌ട്രേലിയ നടത്തിയിരിക്കുന്നത്. അടുത്ത നാലുവർഷത്തേക്ക് 100 കോടിയിലേറെ രൂപ മൂല്യമുള്ള വിദ്യാഭ്യാസ സഹായ പദ്ധതിയാണ് മികച്ച വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.

അടുത്ത നാലുവർഷത്തേക്കാണ് മികച്ച വിദ്യാർത്ഥികളെ പിന്തുണ യ്‌ക്കുന്ന പദ്ധതിക്കായി തുക നീക്കിവച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയിനാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.

ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവുമധികം ഉന്നത പഠനത്തിനായി ആശ്രയിക്കുന്ന രാജ്യങ്ങളി ലൊന്നാണ് ഓസ്‌ട്രേലിയ. ഇന്ത്യൻ യുവത്വത്തിന്റെ കർമ്മശേഷി ഓസ്‌ട്രേലിയയുടെ വിവിധ മേഖലകളിൽ ഏറെ കരുത്തുപകരുന്നതായും പെയിൻ പറഞ്ഞു. മൈത്രി സ്‌കോളർ ഷിപ്പുകൾക്ക് പുറമേ വിവിധ മന്ത്രാലയങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷി കൾക്കും പദ്ധതികൾ പ്രഖ്യാപിക്കുമെന്നും ജയശങ്കർ പറഞ്ഞു.

വ്യവസായ സംരംഭകർ. ഐ.ടി വിദഗ്ധർ, ശാസ്ത്രജ്ഞർ, കായിക താരങ്ങൾ എന്നിവർക്കും പ്രാമുഖ്യം നൽകുന്ന പദ്ധതികൾ ഭാവിയിൽ ഇന്ത്യയുമായി ഒപ്പുവെയ്‌ക്കുമെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.