
സ്വന്തം ലേഖകൻ: സൗദിയിൽ ആദ്യത്തെ വാർത്താ റേഡിയോ സ്റ്റേഷൻ ഇന്ന് ആരംഭിക്കും. ലോക റേഡിയോ ദിനത്തോട് അനുബന്ധിച്ചാണ് “ അൽ ഇഖ്ബാരിയ ” റേഡിയോ സ്റ്റേഷൻ ഇന്നു പ്രവർത്തനം ആരംഭിക്കുകയെന്ന് റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി ശനിയാഴ്ച അറിയിച്ചു.
പ്രാരംഭ പ്രക്ഷേപണം എഫ്എം ഫ്രീക്വൻസിയിൽ മൂന്നു മേഖലകളിലായിട്ടായിരിക്കും. റിയാദ്- 93.00 , ജിദ്ദ – 107.7 , ദമാം-99.00 എന്നിങ്ങനെയാണ് സിഗ്നൽ ഫ്രീക്വൻസി നമ്പറുകൾ. അതിലൂടെ പ്രാദേശിക ഉള്ളടക്കത്തിലും പ്രത്യേക പരിപാടികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള പാത പൂർത്തിയാക്കാനും അതോറിറ്റി ലക്ഷ്യമിടുന്നുണ്ട്.
സൗദി അറേബ്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ റേഡിയോ സ്‌റ്റേഷനാണിത്. പ്രാദേശിക സംഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള അല്‍ ഇഖ്ബാരിയ ടിവി ചാനലിന്റെ ഒരു റേഡിയോ ശാഖയായിരിക്കും പുതിയ റേഡിയോ സ്‌റ്റേഷന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല