1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2022

സ്വന്തം ലേഖകൻ: സൗദിയിൽ കൊവിഡ് രോഗികളുടെ എണ്ണം അടുത്ത ദിവസങ്ങളിൽ കുറയും എന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദൽ അലി പറഞ്ഞു. കൊവിഡ് രോഗകൾ മാത്രമല്ല, കൊവിഡ് രോഗബാധിച്ച് ഗുരുതര കേസുകളാക്കുന്നവരുടേയും എണ്ണം കുറയും എന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദൽ അലി പറഞ്ഞു. രാജ്യത്തെ കൊവിഡ് കേസുകളെ സംബന്ധിച്ച സംഭവങ്ങളെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച് ചേർത്തയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നതിൽ പ്രധാന പങ്കുവഹിച്ചത് ജനങ്ങൾ വാക്സിൻ സ്വീകരിക്കാൻ തുടങ്ങിയതിനാൽ ആണ്. സ്വദേശികൾ മാത്രമല്ല വിദേശികളും വാക്സിൻ സ്വീകരിച്ചു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് വിതരണവും സൗദി ശക്തമാക്കിയിരുന്നു. പുതിയ കൊവിഡ് കേസുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണ്. അടുത്ത ദിവസങ്ങളിൽ ഇത് കുറയും എന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ വലിയ പദ്ധതികൾ ആണ് രാജ്യത്ത് നടപ്പിലാക്കുന്നത്. കൊവിഡ് കേസുകൾ കൂടാതിരിക്കാനും രാജ്യത്ത് കൊവിഡ് ബാധിച്ച് ഗുരുതര രോഗത്തിന് അടിമപ്പെട്ടവർ ആണെങ്കിൽ അവർക്ക് സഹായങ്ങൾ നൽകാനും വലിയ പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമാക്കുകയാണ് ആദ്യം സൗദി ലക്ഷ്യം വെക്കുന്നതെന്ന് ഡോ. മുഹമ്മദ് അൽ അബ്ദൽ അലി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.