1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2022

സ്വന്തം ലേഖകൻ: എല്ലാവർക്കും താങ്ങാനാകുന്ന ചെലവിലുള്ള ലോകകപ്പാണ് ഖത്തർ ഒരുക്കുകയെന്നും ടൂർണമെന്റ് സമയത്ത് അനിയന്ത്രിതമായി താമസ ചെലവ് കൂട്ടുന്ന പതിവ് ഖത്തറിലുണ്ടാവില്ലെന്നും ലോകകപ്പ് സിഇഒ നാസർ അൽ ഖാത്തർ. ലോകകപ്പ് മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആരാധകരുടെ പ്രധാന ആശങ്ക ഖത്തറിലെ താമസ ചെലവ് സംബന്ധിച്ചാകും. എന്നാൽ ഇത്തരം ആശങ്കകൾ അസ്ഥാനത്താണ് എന്നാണ് ഖത്തർ ലോകകപ്പ് സിഇഒ നാസർ അൽ ഖാത്തർ പറഞ്ഞത്.

മുൻകാല ലോകകപ്പുകളിൽ ടൂർണമെന്റ് സമയത്തെ താമസത്തിന് വലിയ ചെലവ് വന്നിരുന്നു. ഖത്തറിൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിഫയുടെ കണക്ക് പ്രകാരം ലോകകപ്പിന് ടിക്കറ്റ് എടുത്തവരിൽ ഏഴാമതാണ് ഇന്ത്യയിൽ നിന്നുള്ള ആരാധകർ. 1,30,000 റൂമുകളാണ് ആരാധകർക്ക് താമസിക്കുന്നതായി ഖത്തർ സജ്ജീകരിച്ചിരിക്കുന്നത്.

ലോകകപ്പ് സ്റ്റേഡിയങ്ങളും പരിശീലന ഗ്രൗണ്ടുകളും നേരത്തെ സജ്ജമാക്കിയത് പോലെ ആരാധകർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും ഒരുപടി മുന്നിലാണ് ഖത്തർ. ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, വില്ലകൾ, അപ്പാർട്‌മെന്റുകൾ എന്നിവിടങ്ങളിലായി 1.30 ലക്ഷം റൂമുകൾ തയാറാണെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. ലോകകപ്പ് സമയത്ത് ചുരുങ്ങിയത് 10 ലക്ഷം ആരാധകർ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇവരെല്ലാം ഒരുമാസം മുഴുവൻ ഖത്തറിൽ തങ്ങണമെന്നില്ല. ആരാധകർ ഒഫീഷ്യൽ പ്ലാറ്റ്‌ഫോം വഴി താമസ സൗകര്യം ബുക്ക് ചെയ്ത് തുടങ്ങാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.