സ്വന്തം ലേഖകൻ: 5ജി നെറ്റ്വർക്ക് ഇതുവരെ ലോകമെമ്പാടും ലഭ്യമായിട്ടില്ലെങ്കിലും 2030-ഓടെ 6ജി മൊബൈൽ നെറ്റ്വർക്കുകൾ വാണിജ്യപരമായി ലഭ്യമാകുമെന്നും സ്മാർട് ഫോണുകളുടെ ഉപയോഗം കുറയുമെന്നും ആഗോള സ്മാർട് ഫോൺ ബ്രാൻഡായ നോക്കിയയുടെ സിഇഒ പെക്ക ലൻഡ്മാർക്ക് അവകാശപ്പെട്ടു.
ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു പ്രവചനം നടത്തിയത്. 6ജി വരുന്നതോടെ സ്മാർട് ഫോണുകളുടെ പ്രാധാന്യം നഷ്ടപ്പെടും. അന്ന് സ്മാര്‍ട് ഫോണുകള്‍ സര്‍വസാധാരണയായി ഉപയോഗിക്കുന്ന ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അപ്പോഴേക്കും (2030) ഇന്ന് നമുക്കറിയാവുന്ന സ്മാർട് ഫോൺ ഇനി സാധാരണമായ ഇന്റർഫേസ് ആയിരിക്കില്ല, വരാനിരിക്കുന്ന ഉപകരണങ്ങളിൽ പലതും നമ്മുടെ ശരീരത്തിൽ നേരിട്ട് വിന്യസിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇത് എങ്ങനെ നടപ്പിലാക്കും എന്നതിനെക്കുറിച്ച് അദ്ദേഹം കൂടുതൽ വിശദമായി പറഞ്ഞിട്ടില്ല.
നിരവധി കമ്പനികൾ ഇതിനകം തന്നെ 6ജി യിൽ വലിയ തോതിൽ നിക്ഷേപം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്വാൽകോം, ആപ്പിൾ, ഗൂഗിൾ, എൽജി തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക ഭീമന്മാരിൽ ചിലർ ഈ അടുത്ത തലമുറ സാങ്കേതികവിദ്യയ്ക്കായി പ്രവർത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല