
സ്വന്തം ലേഖകൻ: കുവൈത്തിൽ ഭവന റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ തകർച്ച. 2021നെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ തന്നെ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 50 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. റിയൽ എസ്റ്റേറ്റ് രംഗത്തെ വിലക്കയറ്റം തന്നെയാണ് ഇതിന്റെ പ്രധാന കാരണം. രാജ്യത്തെ ക്ലൈന്റുകളുടെ വിതരണവും ആവശ്യവും തമ്മിലുള്ള വലിയ ആനുപാതിക വ്യത്യാസവുമാണ് വലിയ തകർച്ചക്ക് കാരണം എന്നാണ് വിദഗ്ധർ പറയുന്നത്.
2021ൽ ആ സമയത്ത് 1.40 ബില്യൺ കുവെെറ്റ് ദിനാർ മൂല്യമുള്ള 4814 ഇടപാടുകൾ നടന്നിരുന്നത്. എന്നാൽ ആ വർഷം 2022ൽ 1.13 ബില്യൺ കുവൈത്ത് ദിനാർ മൂല്യമുള്ള 2470 ഇടപാടുകൾ മാത്രമാണ് നടന്നത്. പ്രാദേശിക റിയൽ എസ്റ്റേറ്റ് വിദഗ്ധനും അബ്റാജ് ബെഹ്ബഹാനി കമ്പനിയുടെ ഡയറക്ടർ ജനറലുമായ അലാ ബെഹ്ബെഹാനി വിഷയത്തെക്കുറിച്ച് സംസാരിച്ചു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചത് എല്ലാ രാജ്യങ്ങളെ പോലെ തന്നെ കുവെെറ്റ് സാമ്പത്തിക രംഗത്തെയും ബാധിച്ചിട്ടുണ്ട്. ഫെഡറൽ റിസർവിന്റെ തീരുമാനത്തിന്റെ ഫലങ്ങൾ വിപണികളെ തന്നെ പിടിച്ച് കുലുക്കിയിട്ടുണ്ട്. ഭാവിയിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ സാമ്പത്തിക രംഗം നേരിടേണ്ടി വരുമെന്ന് അലാ ബെഹ്ബെഹാനി അഭിപ്രായപ്പെട്ടു. പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നതിനേക്കാൾ നല്ലത് ബാങ്കുകളിൽ നിക്ഷേപിക്കുകയാണെന്ന് വിശ്വാസം ആളുകൾക്ക് ഉണ്ട്. അതിനാൽ ആ മേഖലയിൽ വലിയ തരത്തിലുള്ള നിക്ഷേപങ്ങൾ എത്തുന്നില്ല. ഇതെല്ലാം ഈ രംഗത്തെ തകർച്ചക്ക് കാരണം അണ്.
അതേസമയം, കുവൈത്തിലെ ഫർവാനിയ മേഖലയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി ര രണ്ടുപോരെ രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കുടുങ്ങിയവരെയാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൂടുതൽ പരിക്കേറ്റവർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അടുത്തിടെ മേഖലയിലെ മറ്റൊരു വീട്ടിലും തീപിടിത്തം ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല