1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2022

സ്വന്തം ലേഖകൻ: യുഎഇയിലും ഗൾഫ് രാജ്യങ്ങളിലും വെച്ച് വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ (വിപിഎൻ) ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന. അശ്ലീല വെബ്സൈറ്റുകൾ സന്ദർശിക്കുന്നതിനും ഡേറ്റിങ്ങ്, ചൂതാട്ടം എന്നിവ നടത്തുന്നതിനും വേണ്ടിയാണ് കൂടുതൽ പേരും വിപിഎൻ ഉപയോഗിക്കുന്നത്. എന്നാൽ മറ്റൊരു വിഭാഗം ആളുകൾ വിഡിയോ–ഓഡിയോ കോളിങ് ആപ്പുകൾ ഉപയോഗിക്കാൻ വേണ്ടിയാണ് വിപിഎൻ ഉപയോഗിക്കുന്നത്.

വിപിഎൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാളും വർധനവ് ആണ് ഉണ്ടായിട്ടുള്ളത്. മുൻവർഷത്തെ ആപേക്ഷിച്ച് 30 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് നോർഡ് സെക്യൂരിറ്റി ഡാറ്റ പറയുന്നു. യുഎഇയിൽ മാത്രം 36 ശതമാനത്തിന്റെ വളർച്ചയാണ് ഉയിരിക്കുന്നത്. രാജ്യത്ത് ഇന്റർനെറ്റിലൂടെ ഉപയോഗിക്കാൻ സാധിക്കാത്ത സെെറ്റുകൾ ആണ് വിപിഎൻ വഴി കൂടുതൽ പേരും ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ നല്ലൊരു ശതമാനം പേരും സ്കൈപ്പ്, വാട്സാപ്പ്, ഡിസ്കോർഡ്, ഫെയ്സ്ടൈം, ഐഎംഒ തുടങ്ങിയ ഓഡിയോ–വിഡിയോ ആപ്പുകൾ ഉപയോഗിക്കാൻ വിപിഎന്നിന്റെ സഹായം ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ ചിലർ ഡേറ്റിങ്ങ് വെബ്സൈറ്റുകൾ, അശ്ലീല വെബ്സൈറ്റുകൾ എന്നിവ സന്ദർശിക്കുന്നതിനും ലഹരി ഇടപാടുകൾക്കും വേണ്ടി വിപിഎൻ ഉപയോഗിക്കുന്നുവെന്ന് നോർഡ് സെക്യൂരിറ്റി വ്യക്തമാക്കുന്നു.

നിയമങ്ങൾ പാലിച്ച് വിപിഎൻ ഉപയോഗിക്കാവുന്നതാണ്. സർക്കാറും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റിയും നൽക്കുന്ന നിർദേശങ്ങൾ പാലിക്കണം എന്നുമാത്രം. ബാങ്കുകൾ, കമ്പനികൾ, വിവിധ സ്ഥാപനങ്ങൾ, എന്നിവക്ക് ആഭ്യന്തര ആവശ്യങ്ങൾക്ക് വിപിഎൻ ഉപയോഗിക്കാമെന്ന് നിയമം നിലനിൽക്കുന്നുണ്ട്.

എന്നാൽ വിപിഎൻ സൗകര്യം ദുരുപയോഗം ചെയ്താൽ യുഎഇയിൽ ശക്തമായ ശിക്ഷ ലഭിക്കും. യുഎഇ സൈബർ നിയമം അനുസരിച്ച് വിപിഎൻ സൗകര്യം ദുരുപയോഗം ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിക്കും. 500,000 ദിർഹം മുതൽ രണ്ടു ദശലക്ഷം ദിർഹം വരെ പിഴ ലഭിക്കുന്ന ശിക്ഷയായിരിക്കും ലഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.