
സ്വന്തം ലേഖകൻ: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തില്‍ മലയാളികളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കൊളംബസ് കോളജ് വിദ്യാര്‍ഥികളായ പതിനാറു വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് മരിച്ചത്.
സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന് ജോസഫ് സെബാസ്റ്റ്യന്‍, ജോഷി സൈമന്റെ മകന് റുവാന്‍ ജോ സൈമണ്‍ എന്നീ കുട്ടികളാണ് മരിച്ചത്. കണ്ണൂര്‍, എരുമേലി സ്വദേശികളാണ്. കുട്ടികളുടെ അമ്മമാര്‍ ഇവിടെ നഴ്സായി ജോലി ചെയ്യുകയാണ്.
ഒരാള്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മറ്റൊരു കുട്ടിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമത്തെ കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു കുട്ടി മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ സ്ഥിരതാമസമാണ് ഇവരുടെ മാതാപിതാക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല