1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2022

സ്വന്തം ലേഖകൻ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണ് ചൊവ്വാഴ്ച നടന്ന അര്‍ജന്റീന സൗദി അറേബ്യ മത്സരം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ശക്തരായ അര്‍ജന്റീനയെ സൗദി തറപറ്റിച്ചത്. പകുതി സമയത്ത് ഒരു ഗോളിന് പിന്നിട്ട് നിന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ മടക്കിയാണ് സൗദി ഞെട്ടിച്ചത്.

ഹാഫ് ടൈമിന് ശേഷം എന്ത് മാജിക്കാണ് സംഭവിച്ചത് എന്നതിന്റെ ഉത്തരമാണ് ഇപ്പോള്‍ പുറത്ത് വരുന്ന ഒരു വീഡിയോ ദൃശ്യം. ഹാം ടൈം ഇടവേളയില്‍ സൗദി അറേബ്യ താരങ്ങളെ പരിശീലകന്‍ ഹെര്‍വ് റെനാര്‍ഡ് ശകാരിക്കുകയും അവരുടെ പോരാട്ടവീര്യം ഉണര്‍ത്താന്‍ പറയുന്ന വാക്കുകളുമാണ്‌ വീഡിയോയിലുള്ളത്. പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലാകുകയും ചെയ്തു.

ഇതൊരു ലോകകപ്പ് മത്സരമാണ് നിങ്ങള്‍ സര്‍വവും നല്‍കൂ. മെസിക്ക് പന്ത് കിട്ടുമ്പോള്‍ നിങ്ങള്‍ പ്രതിരോധത്തിലേക്ക് പോകുന്നു. ഇങ്ങനെയാണോ നിങ്ങള്‍ അര്‍ജന്റീനയെ പ്രതിരോധത്തിലാക്കുന്നത്. നിങ്ങള്‍ എന്താണ് ഗ്രൗണ്ടില്‍ കാണിച്ചത് എന്നും പരിഹാസ രൂപേണ പരിശീലകന്‍ ചോദിക്കുന്നുണ്ട്.

മുന്‍പ് സാംബിയ, അംഗോള, ഐവറി കോസ്റ്റ്, മൊറോക്കോ ടീമുകളെ പരശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ഫ്രഞ്ച് പരിശീലകനായ ഹെര്‍വ് റെനാര്‍ഡ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.