1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2022

സ്വന്തം ലേഖകൻ: ക്രിസ്മസ് കാലം എത്തിയതോടെ പല തരത്തിലുള്ള ഗ്രാഫിക്സ് ആണ് സോഷ്യൽ‍ മീഡിയയിൽ വെെറലാകുന്നത്. മഞ്ഞിലൂടെ സാന്റയുടെ സഞ്ചാരം, സമ്മാനങ്ങൾ തരുന്ന സാന്റ അങ്ങനെ പോകുന്ന കാഴ്ചകൾ. എന്നാൽ യുഎഇ വിമാന കമ്പനി ഇത്തവണ ലോകത്തെ തന്നെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ക്രിസ്തുമസ് വീഡിയോ ആണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുറത്തുവിട്ടിരിക്കുന്നത്.

സാന്റയുടെ വാഹനം പോലെ ആക്കിയിരിക്കുകയാണ് വിമാനം. ഒരു തൊപ്പിയെല്ലാം വച്ചിട്ടുണ്ട്. യാത്രാവിമാനത്തെ റെയ്ന്‍ഡീറുകള്‍ വലിച്ചുനീക്കി ആകാശത്തേക്കുയര്‍ത്തുന്ന ഗ്രാഫിക് വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിൽ വീഡിയോ വെെറലായിരിക്കുകയാണ്. വളരെ രസകരമായ കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. ക്രിസ്മസ് ഗാനം ആണ് കൊടുത്തിരിക്കുന്നത്. ആകാശത്തേക്ക് പതിയെ വിമാനം ഉയരുന്ന വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

ക്യാപ്റ്റന്‍ ക്ലോസ് ടേക്ക് ഓഫിന് അനുമതി തേടുന്നു എന്ന അടികുറിപ്പ് ആണ് നൽകിയിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു. നിരവധി പേർ ലെെക്ക് ചെയ്തിരിക്കുന്നത്. വളരെ രസകരമായ കമന്റുകൾ ആണ് എത്തിയിരിക്കുന്നത്.

https://www.instagram.com/reel/Cmg1MTABatF/?utm_source=ig_web_copy_link

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.