1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2023

സ്വന്തം ലേഖകൻ: രാജിപ്രഖ്യാപിച്ച ജസിന്‍ഡ ആര്‍ഡേണിന് പകരം ലേബര്‍ പാര്‍ട്ടി എം.പി. ക്രിസ് ഹിപ്കിന്‍സ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയാവും. ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എത്രകാലത്തേക്ക് ഹിപ്കിന്‍സിന് സ്ഥനത്ത് തുടരാന്‍ കഴിയുമെന്നതില്‍ വ്യക്തതയില്ല. എം.പിയെന്ന നിലയില്‍ എട്ടുമാസം കൂടിയാണ് അദ്ദേഹത്തിന് കാലാവധിയുള്ളത്. നിലവില്‍ പോലീസ്- വിദ്യാഭ്യാസ- പൊതുസേവന മന്ത്രിയാണ് ഹിപ്കിന്‍സ്.

2008-ല്‍ ആദ്യമായി പാര്‍ലമെന്റ് അംഗമായ ഹിപ്കിന്‍സ് 2020ലാണ് ആദ്യമായി മന്ത്രിയായത്. അന്ന് കോവിഡ് വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്. രാജ്യത്ത് കോവിഡ് പിടിച്ചുകെട്ടുന്നതില്‍ ജസിന്‍ഡയ്ക്ക് ഒപ്പം നിര്‍ണ്ണായക പങ്കാണ് ഹിപ്കിന്‍സ് വഹിച്ചത്. ജസിന്‍ഡയ്ക്ക് പകരക്കാരനായി ഹിപ്കിന്‍സിന്റേതല്ലാതെ മറ്റൊരു പേര് പരിഗണനയിലില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം നടന്ന ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക കോക്കസ് യോഗത്തില്‍ അപ്രതീക്ഷിതമായി ജസിന്‍ഡ രാജിപ്രഖ്യാപിക്കുകയായിരുന്നു. ഹട്ട് വാലിയില്‍ നിന്നുള്ളൊരാള്‍ക്ക് ഇന്ന് വലിയ ദിവസമാണെന്ന് പ്രഖ്യാപനം വന്നതിന് പിന്നാലെ ഹിപ്കിന്‍സ് പ്രതികരിച്ചു. വിനയാന്വതനാവുകയാണ്. സ്ഥാനം ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വവും അധികാരവുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.