1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2023

സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായുണ്ടായ അതിരൂക്ഷമായ മഞ്ഞുവീഴ്ചയിൽ ബ്രിട്ടൻ മുഴുവൻ വീണ്ടും മഞ്ഞിനടിയിലായി. ഇന്നലെ രാത്രി മുതലാണ് രാജ്യത്തിന്റെ പലഭാഗത്തും കനത്ത മഞ്ഞുവീഴ്ച തുടങ്ങിയത്. പലയിടങ്ങളിലും രാത്രി താപനില മൈനസ് 15 ഡിഗ്രിവരെ താഴ്ന്നു. വരുന്ന 48 മണിക്കൂറിൽ സമാനമായ സാഹചര്യം നിലനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

മഞ്ഞിനോടൊപ്പം പലസ്ഥലങ്ങളിലും ചെറിയ മഴകൂടി ലഭിക്കുന്നതാണ് ഏക ആശ്വാസം മഴയുള്ളതിനാൽ മഞ്ഞ് കൂടിക്കിടന്ന് ഗതാഗത തടസ്സം ഉണ്ടാകുന്ന സ്ഥിതിക്ക് പലയിടങ്ങളിലും നേരിയ ആശ്വാസമുണ്ട്. സാധാരണ മഞ്ഞുവീഴ്ച സംഭവിക്കാത്ത, ലണ്ടൻ നഗരത്തിൽ ഉൾപ്പെടെ മണിക്കൂറുകൾ മഞ്ഞു പെയ്തത് ജനജീവിതം ദുരിതത്തിലാക്കി. ലണ്ടൻ ട്യൂബ് സർവീസിനെയും മഞ്ഞുവീഴ്ച അവതാളത്തിലാക്കിയിട്ടുണ്ട്.

ഇന്നു പുലർച്ചയോടെയാണ് രാജ്യം മുഴുവൻ മഞ്ഞുപുതപ്പിനടിയിലായത്. ആറു മുതൽ 16 ഇഞ്ചുവരെ കനത്തിലാണ് പല സ്ഥലങ്ങളിലും മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്. സ്കോട്ട്ലൻഡിന്റെ സെൻട്രൽ ബെൽറ്റിലും ഹൈലാൻഡിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ മുപ്പതു മുതൽ നാൽപത് സെന്റീമീറ്റർ വരെ കനത്തിൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇന്നലെ തന്നെ യെല്ലോ വെതർ വാണിങ് പുറപ്പെടുവിച്ചിരുന്നു.

മണിക്കൂറുകൾക്കുള്ളിൽ എല്ലാ ഗതാഗത മാർഗങ്ങളും മന്ദഗതിയിലായി. റോഡ് ഗതാഗതം പലസ്ഥലങ്ങളിലും തടസപ്പെട്ടു. ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെയും മഞ്ഞുവീഴ്ച ബാധിച്ചിട്ടുണ്ട്. ഹീത്രൂ, ഗാട്ട്വിക്ക്. ലണ്ടൻ സിറ്റി, ബർമിങാം, കാഡിഫ് തുടങ്ങിയ വിമാനത്താവളങ്ങളിൽനിന്നുള്ള നിരവധി സർവീസുകൾ വൈകി. ദീർഘദൂര ട്രെയിൻ സർവീസുകൾ പലതും പാതി വഴിയിൽ സർവീസ് നിർത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.