1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2023

സ്വന്തം ലേഖകൻ: ഇരുചക്ര വാഹനാപകടങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നത് പത്ത് വര്‍ഷത്തിനിടെ നടന്ന അപകടങ്ങളില്‍ 60 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളാണെന്നാണ്. വന്‍ തോതില്‍ ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം കൂടിയതും റോഡിന്റെ അപര്യപ്തതയുമാണ് റോഡപകടങ്ങള്‍ കൂടാനുള്ള കാരണമെന്നാണ് റോഡ് സെഫ്റ്റി അതോറിറ്റിയുടെ കണ്ടെത്തല്‍. എന്നാല്‍ ദേശീയതലത്തില്‍ ഇരുചക്ര വാഹനാപകടങ്ങള്‍ കുറയുന്നതായാണ് കണക്കുകള്‍.

സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2022 ലെ 57 ശതമാനം അപകടങ്ങള്‍ക്കും കാരണം അമിത വേഗതയാണ്. അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധ, തെറ്റായ ദിശയില്‍ വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, റോഡിന്റെ ശോചനീയാവസ്ഥ തുടങ്ങിയവയാണ്. സംസ്ഥാനത്ത് 2019 ല്‍ 1776 ഉം 2020 ല്‍ 1239 ഉം 2021 ല്‍ 1390 ഉം പേരാണ് ഇരുചക്ര വാഹനാപകടത്തില്‍ മരിച്ചത്.

ആകെ 1.66 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് 1.08 കോടിയും ഇരുചക്ര വാഹനങ്ങളാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍. കേന്ദ്ര ഉപരിതല മന്ത്രാലയം അറിയിച്ചത് നിയമലംഘനത്തിന് പിഴ ഉയര്‍ത്തുകയും പരിശോധനകള്‍ ശക്തമാക്കുകയും ചെയ്തതോടെയാണ് അപകടങ്ങള്‍ കുറഞ്ഞതെന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.