1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2023

സ്വന്തം ലേഖകൻ: ഇന്ത്യയിൽ ഏറ്റവും ആരാധകരുള്ള ക്രിക്കറ്റിനൊപ്പം പങ്കാളിയായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ എയർവേസ്. ബംഗളൂരു നഗരം ആസ്ഥാനമായി ഏറെ ആരാധകപിന്തുണയുള്ള ടീമിനൊപ്പം ഐ.പി.എല്ലിൽ പങ്കാളികളാവുന്നതോടെ രാജ്യവ്യാപക ശ്രദ്ധയിലേക്കാവും ഖത്തർ എയർവേസും എത്തുന്നത്. തങ്ങളുടെ ഏറ്റവും സുപ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബാകിർ പറയുന്നു.

നിലവിൽ 13 ഇന്ത്യൻ നഗരങ്ങളിലേക്ക് ഖത്തർ എയർവേസ് സർവിസ് നടത്തുന്നുണ്ട്. വടക്കൻ അമേരിക്കയിലെ 13ഉം യൂറോപ്പിലെ 35ഉം നഗരങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിച്ചുകൊണ്ട് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഹബായി സർവിസ് നിലവിലുണ്ട്. അടുത്തിടെ ബോളിവുഡ് താരം ദീപിക പദുകോണിനെ ഖത്തർ എയർവേസ് ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചിരുന്നു.

അന്താരാഷ്ട്ര എയർലൈൻ ​റേറ്റിങ്ങിൽ മുൻനിരയിലുള്ള സ്കൈട്രാക്സിന്റെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതി നേടിയ ഹമദ് വിമാനത്താവളമാണ് ഖത്തർ എയർവേസിന്റെ ​ആസ്ഥാനം. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങൾക്ക് പുറമെ, അഹ്മദാബാദ്, അമൃത് സർ, ബംഗളൂരു, ചെന്നൈ, ഡൽഹി, ഗോവ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, നാഗ്പുർ തുടങ്ങിയ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.