
സ്വന്തം ലേഖകൻ: ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ കുവെെറ്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചത്. ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ച വരെയായിരിക്കും അവധി. കുവെെറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അവധിക്ക് ശേഷം ജൂലൈ മൂന്നാം തിയ്യതി ആണ് ഓഫീസുകൾ തുറക്കുന്നത്.
അതിനിടെ അറബ് ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത കുവൈത്തികളാണെന്ന് പഠനം. സ്വിറ്റ്സര്‍ലാന്റ് കഴിഞ്ഞാല്‍ സന്തോഷത്തിന്റെ കാര്യത്തില്‍ ആഗോള തലത്തിലെ രണ്ടാം സ്ഥാനവും കുവൈത്തിനാണ്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ് ഇക്കണോമിക്സ് പ്രൊഫസറായ സ്റ്റീവ് ഹാങ്കെ സമാഹരിച്ച വാര്‍ഷിക ദുരിത സൂചികയുടെ (ആന്വല്‍ മിസറി ഇന്‍ഡക്സ്) റാങ്കിംഗിലാണ് കുവൈത്ത് ഈ മികച്ച റേറ്റിംഗ് കൈവരിച്ചത്.
പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഒന്നാമതെത്തിയപ്പോള്‍ അഞ്ചാം സ്ഥാനത്തെത്തി. അതേസമയം, നാല് അറബ് രാജ്യങ്ങള്‍ ലോകത്തെഏറ്റവും ദുരിതമേറിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി. ഇക്കാര്യത്തില്‍ യെമന്‍ ഏഴാം സ്ഥാനത്തും സുഡാന് അഞ്ചാം സ്ഥാനത്തും ലെബനന് നാലാം സ്ഥാനത്തും സിറിയ മൂന്നാം സ്ഥാനത്തുമാണ്. ദുരിതമേറിയ രാജ്യങ്ങളുടെ പട്ടികയില്‍ സിംബാബ്വെയാണ് ഒന്നാമത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല