1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2023

സ്വന്തം ലേഖകൻ: സേവന നടപടിക്രമങ്ങളുടെ നടപ്പാക്കൽ കൂടുതൽ സുഗമമാക്കുന്നതിന് ദുബായ് താമസ – കുടിയേറ്റ വകുപ്പും ദുബായിലെ വാടക തർക്ക പരിഹാര കേന്ദ്രവും കരാറിൽ ഒപ്പുവച്ചു. കരാർ മുഖനെ ഒരോ വകുപ്പുകളും പരസ്പരം ബന്ധപ്പെടുത്തിയുള്ള ഒരു ഇലക്ട്രോണിക് ലിങ്ക് പൂർത്തീകരിക്കും.

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, എക്സിക്യൂഷൻ ജഡ്ജി അഹ്‌മദ്‌ മൂസ എന്നിവർ ഇരു വിഭാഗങ്ങളേയും പ്രതിനിധീകരിച്ചുള്ള ചർച്ചയ്ക്ക് നേതൃത്വം നൽകി. ജി ഡി ആർ എഫ് എ പ്രധാന ഓഫീസായ ജാഫ്ലിയ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഇരു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സുരക്ഷാസൂചികയിൽ ഏറ്റവും ഉയർന്ന ഫലങ്ങൾ കൈവരിക്കുന്നതിനുള്ള എമിറേറ്റിന്റെ ശ്രമങ്ങളെ പിന്തുണക്കുകയും, വർക്ക് മെക്കാനിസങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഉപയുക്തമായ വിവിധ വശങ്ങൾ സഹകരണത്തിന്റെ ഭാഗമായി നടപ്പിലാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.