1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2023

സ്വന്തം ലേഖകൻ: ദേശീയ ദിനാഘോഷം, കാലാവസ്ഥ ഉച്ചകോടി, ക്രിസ്മസ് അവധി എന്നീ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ തിരക്ക് വർധിക്കുമെന്നു കമ്പനികൾ മുന്നറിയിപ്പു നൽകി. ഡിസംബറിൽ യാത്രയ്ക്ക് ഒരുങ്ങുന്നവർ മുൻകൂട്ടി കാര്യങ്ങൾ കാണണം.

എല്ലാ വാരാന്ത്യങ്ങളിലും കുറഞ്ഞത് 75000 പേരെങ്കിലും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 3 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. കഴിയുന്നവർ വെബ് ചെക്ക് ഇന്നും എയർപോർട്ടിലെ ബാഗേജ് ഡ്രോപ് സംവിധാനവും ഉപയോഗിക്കണം. സിറ്റി ചെക്ക് ഇൻ, ഹോം ചെക്ക് ഇൻ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുന്നവർ ആ വഴി തേടണം.

ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ഷെയ്ഖ് സായിദ് റോഡില്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് മുതല്‍ എക്സ്പോ ഇന്റര്‍സെക്ഷന്‍ വരെയുള്ള ഗതാഗതമാണ് താല്‍കാലികമായി പുനഃക്രമീകരിക്കുന്നത്.

ലോക കാലാവസ്ഥാ ഉച്ചകോടിയായ കോപ്28 ല്‍ പങ്കെടുക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിഥികള്‍ എത്തുന്നതിനാലും യുഎഇ ദേശീയ ദിനാഘോഷം പ്രമാണിച്ചും ഈ പാതയിലെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് ദുബായ് മീഡിയ ഓഫീസ് ചൊവ്വാഴ്ച അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.