
സ്വന്തം ലേഖകൻ: എട്ടുമാസം മുൻപ് നാട്ടിൽ നിന്ന് യുകെയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ഏറ്റുമാനൂർ ആറുമാനൂർ സ്വദേശി ബോബിൻ ചെറിയാൻ (43) ആണ് മരിച്ചത്. ആശ്രിത വീസയിൽ നാട്ടിൽ നിന്നെത്തിയ ബോബിൻ ചെറിയാന് അധികം വൈകാതെ തന്നെ കാൻസർ രോഗം സ്ഥിരീകരികരിച്ചിരുന്നു. ചികിത്സകൾ നടന്ന് രോഗം ഏറെക്കുറെ ഭേദമായി വരുന്നതിനിടെ കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്.
ഭാര്യ നിഷ ബോബിനും ഒൻപത് വയസ്സായ മകൾക്കും അഞ്ചു വയസ്സായ മകനുമൊപ്പം ഡെവണിലെ എക്സിറ്ററിനടുത്ത് കോളിറ്റണിലായിരുന്നു താമസം. നാട്ടിൽ നിന്നെത്തി അധികം താമസിയാതെ തന്നെ രോഗം സ്ഥിരീകരിച്ചതോടെ ബോബിന് ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. കോളിറ്റണിലെ മലയാളി സമൂഹമാണ് ഇവർക്ക് താങ്ങും തണലുമായി നിന്നിരുന്നത്.
സംസ്കാരം നാട്ടിൽ വച്ചു നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായി കോളിറ്റണിലെ മലയാളി സമൂഹം ബോബിന്റെ ഭാര്യ നിഷയുടെ പേരിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം ചേർത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ സംഭാവനകൾ നൽകണമെന്ന് മലയാളി സമൂഹം അഭ്യർഥിക്കുന്നു.
Name: Nisha Kakanatte,
Sort Code: 77-77-51
Account No: 35143360
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല