
സ്വന്തം ലേഖകൻ: ഓൺലെെൻ വഴി തട്ടിപ്പുകൾ വ്യാപിച്ച് വരുന്ന സാഹചര്യത്തിലാണ് കൂടുതൽ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. വെബ്സൈറ്റ് വഴി നോൾ കാർഡ് റീചാർജ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. വ്യാജ വെബ്സൈറ്റിലൂടെ പണം നഷ്ട്ടപ്പെട്ടവരുടെ എണ്ണം കൂടുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. അതിനാൽ പണമിടപാട് നടത്തുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം സ്വദേശിയ യുവാവിന് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി നോൾ കാർഡ് റീചാർജ് ചെയ്തപ്പോൾ 1051 ദിർഹം ആണ് നഷ്ടപ്പെട്ടത്. 30 ദിർഹത്തിനാണ് അദ്ദേഹം റീചാർജ് ചെയ്തത് അപ്പോഴാണ് ഇത്രയും വലിയ തുക നഷ്ടപ്പെട്ടത്. ശരിയായ സെെറ്റിനെ വെല്ലുന്ന തരത്തിലാണ് പലപ്പോഴും വ്യാജ സെെറ്റുകൾ എത്തുന്നത്. അതിനാൽ തന്നെ പലർക്കും വ്യാജനെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നതാണ് സത്യം. കഴിഞ്ഞ ദിവസം പണം നഷ്ടപ്പെട്ട സ്വദേശിക്കും ഇത് തന്നെയാണ് സംഭവിച്ചത്.
RTA nol card recharge online, Nol card topup, Nol card topup തുടങ്ങിയ ലിങ്കുകൾ ഗുഗിൾ തുറന്നാൽ തന്നെ കാണാൻ സാധിക്കും. ഈ ലിങ്കിൽ കയറി നോൾ കാർഡ് ഐഡി, ഇ-മെയിൽ വിലാസം, റിചാർജ് ചെയ്യേണ്ട തുക നൽകാൻ അവർ ആവശ്യപ്പെടും. ഈ വിവിരങ്ങൾ നൽകിയാൽ ഉടൻ പേമെന്റ് വിൻഡോയിൽ ഒടിപി നൽകാൻ പറയും. ഡെബിറ്റ്/ക്രെഡിറ്റ് കാർഡിൽനിന്ന് പണം ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലുള്ള വിൻഡോയാണ് വരുന്നത്. 30 ദിർഹം നൽകി എന്നാൽ അകൗണ്ടി നിന്നും നഷ്ടപ്പെട്ടത് 1051 രൂപയാണ്. നൽകിയപ്പോൾ തെറ്റ് സംഭവിച്ചതായിരിക്കാം എന്നാണ് ആദ്യം വിചാരിച്ചത്.
എന്നാൽ പിന്നീട് നോൾകാർഡിലെ ബാലൻസ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതെന്ന് മനസിലായത്. ഉടൻ തന്നെ ഇദ്ദേഹം ദുബായ് പോലീസിൽ വിവരം അറിയിച്ചു. മോണോ ഡയറക്ട് എഫ്.ജെ1 കിയവ്, യുക്രെയ്ൻ എന്ന വിലാസമാണ് വെബ്സെെറ്റിൽ താൻ കണ്ടെത് ഇദ്ദേഹം പോലീസിനോട് പറഞ്ഞു.
ഗ്ലോബൽ വില്ലേജ്, ഫ്യൂച്ചർ മ്യൂസിയം എന്നീ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളുടെ പേരിലും ദുബായിൽ തട്ടിപ്പ് സംഘം വിലസുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കുന്ന വിനോദ സഞ്ചാരികൾക്ക് വലിയ തുകയാണ് ഇത്തരത്തിൽ നഷ്ടപ്പെടുന്നത്. cargovanexpeditinginny.com എന്ന വെബ്സൈറ്റ് വഴി ബുക്കിങ് നടത്തിയപ്പോൾ പണം നഷ്ടപ്പെട്ടവർ കഴിഞ്ഞ ദിവസം പരാതിയുമായി രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല