സ്വന്തം ലേഖകൻ: ഖത്തറില്‍ നാളെ മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യത. ബുധനാഴ്ച മുതല്‍ കാറ്റും മഴയും കനക്കും. ചൊവ്വാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴ വാരാന്ത്യത്തിലുടനീളം തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ച മുതല്‍ വ്യാഴം ഉച്ച കഴിയുന്നതു വരെ ഇടിയോടു കൂടിയ മഴ പെയ്യും. കാറ്റും കനക്കും. മോശം കാലാവസ്ഥയില്‍ പൊതുജനങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.
അതിനിടെ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം ഒരുക്കിനല്‍കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ഇപെയ്മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങള്‍ താല്‍ക്കാലിക അടച്ചിടല്‍ അടക്കമുള്ള നടപടികളുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സേവനത്തിന് പ്രത്യേക ചാര്‍ജ് ഈടാക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് പേയ്മെന്റിനുള്ള സൗകര്യം ഒരുക്കണമെന്ന് മന്ത്രാലയത്തിലെ വാണിജ്യ രജിസ്ട്രേഷന് ആന്‍ഡ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ഇന്സ്പെക്ഷന് വിഭാഗം മേധാവി സെയ്ഫ് അല്‍ അത്ബ പറഞ്ഞു. ഇക്കാര്യം മന്ത്രാലയം നേരത്തേ നിഷ്ക്കര്‍ഷിച്ചിട്ടുള്ളതാണെന്നും ഇനിയും ഈ സൗകര്യം ഏര്‍പ്പെടത്താത്തവര്‍ക്കെതിരേ നടപടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല