1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2011

സലിന്‍ സോലുഷനില്‍ ഇന്‍സുലിന്‍ കലര്‍ന്നതിനെ തുടര്‍ന്നു രോഗികള്‍ മരിക്കാനിടയായ സ്റ്റോക്ക്പോര്‍ട്ടിലെ സ്റ്റെപ്പിംഗ്ഹില്‍ ഹോസ്പിറ്റലില്‍ വീണ്ടും അണുബാധ. ഇപ്രാവശ്യം ഒരു കുപ്പി ബ്ലീച്ച് അടങ്ങിയ പാലാണ് കണ്ടെടുത്തിരിക്കുന്നത്. ഹോസ്പിറ്റല്‍ ജീവനക്കാരില്‍ ഒരാള്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം ഇതുമൂലം ആര്‍ക്കും ഒരപകടവും സംഭവിച്ചിരിക്കാന്‍ ഇടയില്ല.

ഹോസ്പിറ്റലിനു നേരെ വീണ്ടും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു നിലവില്‍ ഹോസ്പിറ്റലിനെ കേന്ദ്രീകരിച്ചു നടക്കുന്ന അന്വേഷണവുമായി ഇപ്പോള്‍ നടന്ന ഈ സംഭവത്തിന്‌ എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെ പറ്റിയും അന്വേഷിക്കുമെന്ന് ഗ്രേറ്റ് മാഞ്ചസ്റ്റര്‍ പോലീസിന്റെ വാഗ്താവ് പറഞ്ഞു. ഒരു ജീവനക്കാരി രോഗിക്ക് നല്‍കിയ പാലില്‍ ചെറിയതോതില്‍ ബ്ലീച്ചിന്റെ സാന്നിധ്യം ഉണ്ടെന്നു രോഗി സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌ പോലീസില്‍ വിവരം അറിയിച്ചത്.

അതേസമയം ഈ പാല്‍ കുടിക്കാന്‍ ഇടയായ രോഗിക്ക് പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. സ്റ്റെപ്പിംഗ് ഹില്‍ ഹോസ്പിറ്റലിന്റെ വാഗ്താവ് ചെറിയ തോതില്‍ പാലില്‍ അണുബാധ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഞങ്ങള്‍ പോലീസ് വിവരം അറിയിക്കുകയായിരുന്നെന്നും, പോലീസുമായി കേസന്വേഷണത്തിന് പൂര്‍ണമായും സഹകരിക്കുമെന്നും അറിയിച്ചു.

അതേസമയം ഇന്‍സുലിന്‍ നല്‍കി പ്രായമായ രോഗികളെ കോല്പ്പെടുത്തിയ കേസ് പോലീസ് ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. മുന്‍പ് ഇതേ ഹോസ്പിറ്റലിലെ നേഴ്സ് റെബേക്ക ലെഹ്ട്ടനെ പ്രതിയെന്നു ആരോപിച്ചു കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി റെബേക്കയെ മോചിപ്പിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.