1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2011

ലോകാവസാനത്തെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്നാല്‍ പറഞ്ഞവരുടെ ലോകം അവസാനിക്കുകയല്ലാതെ ലോകത്തിനു ഇന്നേവരെ അവസാനം ഉണ്ടായതുമില്ല എന്ന് കരുതി ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ അവസാനിക്കൊന്നുമില്ല കേട്ടോ, കഴിഞ്ഞ മേയ് 21 നു ലോകാവസാനമാനെന്നു പ്രവചിച്ചു മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ച ഒരു തൊണ്ണൂറുകാരന്‍ ദേ ഇപ്പോള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഇപ്പോള്‍ നമ്മുടെ കക്ഷി ഹാരോള്‍ഡ്‌ കാംബിംഗ് വിളിച്ചു പറയുന്നത് താന്‍ മുന്‍പ് പറഞ്ഞ മേയ് 21 അന്ത്യ വിധിന്യായത്തിന്റെ വിസ്താര ദിനം മാത്രമായിരുന്നെന്നും ശരിക്കും ലോകം അവസാനിക്കാന്‍ പോകുന്നത് അഞ്ചു മാസത്തിനു ശേഷമാണെന്നുമാണ്.

നമ്മുടെ കക്ഷിയുടെ പ്രവചനം ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നുമില്ല, ഈ വെള്ളിയാഴ്ച ലോകാവസാനത്തിന് തുടക്കം കുറിച്ച് കൊണ്ട് പലതരം അനിഷ്ട സംഭവങ്ങളും ലോകത്ത് അരങ്ങേറുമത്രേ! നരകമാണ് ഭൂമിയിലേക്ക്‌ ഇറങ്ങി വരികയെന്നാണ് കക്ഷിയുടെ പറച്ചില്‍. എന്തൊക്കെയാലും ഈ കക്ഷി തന്റെ പ്രവചനം നടത്തിയതിനു പുറകെ മസ്തിഷ്ക ആഘാതം മൂലം കിടക്കപ്പായിലാണ് താനും. അല്ല ഇനി പറഞ്ഞ തീയ്യതിയില്‍ ലോകം അവസാനിചില്ലേല്‍ ഇനിയൊരു പ്രഖ്യാപനം നടത്താന്‍ ഹാരോള്‍ഡ്‌ ഉണ്ടാകുമോ എന്നതാണ് ഏറ്റവും വലിയ സംശയം.

ലോകാവസാനത്തിന്റെ സൂചനകളായിട്ടാണ് സാമ്പത്തിക മാന്ദ്യവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളും അരങ്ങേറുന്നതെന്നും ഹാരോള്‍ടും തന്റെ അനുയായികളും പറയുന്നു. ഇവര്‍ പ്രവചനതിനായി അവലംബിച്ചത് രാപ്ച്ചര്‍ ഇന്ഡക്സ് ലെവല്‍ എന്ന പട്ടികയെയാണ്. പട്ടികയനുസരിച്ച് ലെവല്‍ ഇപ്പോള്‍ 184 ലാണ് എത്തി നില്‍ക്കുന്നത്. അല്ല ഇങ്ങനെ പ്രവചനങ്ങള്‍ നടത്തുന്നത് കൊണ്ട് നമ്മുടെ കക്ഷിക്ക് എന്താ ലാഭം? ലാഭമൊന്നുമില്ല എന്ന് മാത്രമല്ല ഹാരോള്‍ഡ്‌ ഇതുവരെ ഇതിനായി പൊട്ടിച്ചത് മില്യന്‍ കണക്കിന് ഡോളറാണെന്നതാണ് ഏറെ കഷ്ടം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.