പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത് രൂപം മാറ്റുന്ന പലരെയുംകുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. മാറിടത്തിന്റെ വലുപ്പം കൂട്ടുക, കുറയ്ക്കുക, നിതംബത്തിന്റെ വലുപ്പം കൂട്ടുക, അരക്കെട്ടിന്റെ വലുപ്പം കൂട്ടുക, കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം പ്ലാസ്റ്റിക് സര്‍ജറികൊണ്ട് ചെയ്ത് കുപ്രസിദ്ധരായ പലരെയും നമ്മള്‍ കേട്ടിട്ടുണ്ട്. ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന അമിതമായ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഓപ്പറേഷനുകളും നടത്താറുണ്ട്. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറിയില്‍ അടിമയായ ഒരമ്മ തന്റെ ഏഴ് വയസുള്ള മകള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനുള്ള കൂപ്പണ്‍ സമ്മാനമായി കൊടുക്കുകയെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും.
സംഭവം സത്യമാണ്. സാറ ബര്‍ഗ് ഏഴ് വയസ്സുള്ള മകള്‍ പോപ്പിക്ക് ക്രിസ്തുമസ് സമ്മാനമായി നല്‍കിയത് 7,000 പൗണ്ടിന്റെ പ്ലാസ്റ്റിക് സര്‍ജറി കൂപ്പണാണ്. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അമിതമായ കൊഴുപ്പ് നീക്കം ചെയ്യുന്ന പ്ലാസ്റ്റിക് സര്‍ജറിക്കുള്ള കൂപ്പണാണ് സാറ മകള്‍ക്ക് നല്‍കിയത്. എന്നാല്‍ ഈ പ്ലാസ്റ്റിക് സര്‍ജറിക്കുള്ള കൂപ്പണ്‍ മാത്രമാണ് കൊടുത്തതെന്ന് കരുതരുത്. മേക്ക്അപ്പ് ഉപകരണങ്ങള്‍ക്കൊപ്പമാണ് ഇത് നല്‍കിയത്.
എന്നാല്‍ ഏഴ് വയസുകാരിയായ മകള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിക്കുള്ള ഗിഫ്റ്റ് വൗച്ചര്‍ നല്‍കിയതില്‍ തെറ്റൊന്നുമില്ലെന്നാണ് അമ്പത്തിയൊന്നുകാരിയായ അമ്മ പറയുന്നത്. മകള്‍ എന്നോട് എപ്പോഴും സര്‍ജറിയെക്കുറിച്ച് സംസാരിക്കും. അതുകൊണ്ടാണ് എപ്പോഴെങ്കിലും ആവശ്യം വരുമ്പോള്‍ ചെയ്യാന്‍വേണ്ടി താന്‍ പ്ലാസ്റ്റിക് സര്‍ജറിയുടെ ഗിഫ്റ്റ് വൗച്ചര്‍തന്നെ അവള്‍ക്ക് സമ്മാനം കൊടുത്തതെന്നാണ് സാറ പറയുന്നത്.
പലപ്പോഴായി 500,000 പൗണ്ട് മുടക്കി ഓപ്പറേഷന്‍ ചെയ്തിട്ടുള്ള ആളാണ് സാറ. പ്ലാസ്റ്റിക് സര്‍ജറി നടത്തി ഇപ്പോള്‍ ഏതാണ്ട് ബാര്‍ബിയെപ്പോലെ ഇരിക്കുന്ന സാറ ഇത് ചെയ്തില്ലെങ്കിലെ അതിശയമുള്ളൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല