വിദ്യാര്‍ഥികളുടെ ട്യൂഷന് ഫീസ് 3,000 പൗണ്ടില്‍നിന്ന് 9,000 പൗണ്ടായി വര്‍ധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കാനിരിക്കുകയാണ് ബ്രിട്ടനിലെ യൂണിവേഴ്സിറ്റികള്‍ എന്നിരിക്കെ പൊതുജനാഭിപ്രായത്തിന് യൂണിവേഴ്സിറ്റികള്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു ബ്രിട്ടനില്‍ എന്നാല്‍ ഇപ്പോള്‍ വിദ്യാര്തികള്ക്ക് ആശ്വാസകരമായ ഒരു പ്ലാനുമായ് യുകെയിലെ യൂണിവേഴ്സിറ്റികള്‍ ഇതാ വന്നിരിക്കുന്നു, കുടുംബ വരുമാനം നോക്കാതെ പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് യൂണിവേഴ്സിറ്റി പ്രസിഡണ്ട് അറിയിച്ചു.
യൂണിവേഴ്സിറ്റി ബഡ്ജറ്റില്‍ വന്‍ വെട്ടിക്കുറവു വരുത്തിയ സാഹചര്യത്തിലാണ് യൂണിവേഴ്സിറ്റികള്‍ ഈ തീരുമാനം എടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. എന്നാല്‍ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഫീസാണ് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ ഇപ്പോള്‍ വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കി കൊണ്ടിരിക്കുന്നത് എന്നതിനാല്‍ മികച്ച ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ക്ക് പലര്‍ക്കും ബ്രിട്ടനില്‍ പഠിക്കാനുള്ള സാഹചര്യം സമീപകാലത്ത് കുറഞ്ഞതായുള്ള പഠനങ്ങള്‍ പുറത്തു വന്നിരുന്നു, ഈ പ്ലാന്‍ നിലവില്‍ വരുന്നത് ഇവരെയായിരിക്കും കൂടുതല്‍ സഹായിക്കുക.
2012 സെപ്റ്റംബര്‍ മുതലാണ് ഈ പ്ലാന്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. മികച്ച വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും കൂടുതല്‍ മികച്ചവരെ വാര്‍ത്തെടുക്കാന്‍ ഇതുമൂലമാകും എന്നാണു യൂണിവേഴ്സിറ്റികളുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല