1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2011

ബ്രിട്ടനിലെ കെയര്‍ ഹോമുകളില്‍ അന്തേവാസികള്‍ക്ക് കൃത്യസമയത്ത് ആഹാരം നല്‍കുന്നില്ലെന്നും പ്രായമായവരെ പീഡിപ്പിക്കുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ട്. ഇവിടങ്ങളിലെ തൊഴിലാളികള്‍ അന്തേവാസികളോട് മോശമായി പെരുമാറുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

യു.കെയിലെ നാല് കെയര്‍ ഹോമുകളില്‍ വേഷപ്രച്ഛന്നരായെത്തിയാണ് കസ്റ്റമര്‍ റൈറ്റ്‌സ് ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഇക്കാര്യങ്ങള്‍ മനസിലാക്കിയത്. ഇതില്‍ ഒരു കെയര്‍ ഹോമിലെ മോശം പരിതസ്ഥിതിയെ തുടര്‍ന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇത്തരം ഒരു കേയര്‍ഹോമില്‍ ഒരാഴ്ച താമസിച്ചപ്പോള്‍ അന്വേഷണ സംഘത്തിലെ ഒരാള്‍ക്ക് 7lb യില്‍ കൂടുതല്‍ കുറഞ്ഞു. ഇവിടുത്തെ മോശം ഭക്ഷണമാണിത് കാരണം. ശരീരത്തിനാവശ്യമായ പ്രോട്ടീനും മറ്റും ലഭിക്കുന്ന ആഹാരം ഇവര്‍ക്ക് നല്‍കുന്നില്ല. പച്ചക്കറികളും പഴങ്ങളും ഇവരുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മറ്റൊരു സ്ഥാപനത്തില്‍ അത്താഴം കഴിഞ്ഞ് 16-17 മണിക്കൂറിന് ശേഷമാണ് വൃദ്ധന്‍മാര്‍ക്ക് പ്രാതല്‍ നല്‍കുന്നത്. പ്രഭാത ഭക്ഷണം 10 മണിക്ക് നല്‍കുന്ന ഇവിടെ 11.30ന് തന്നെ ഉച്ചഭക്ഷണവും നല്‍കുന്നു.

മറ്റൊരു സ്ഥലത്തെ അന്തേവാസികള്‍ വളരെ അസ്വസ്ഥരാണ്. ഇവിടെ വിനോദപരിപാടികളായ ഡാന്‍സോ, പാട്ടോ, ക്വിസോ നടത്താറില്ല. ഇത് വളരെ ഭീതിപ്പെടുത്തുന്നതാണെന്നും ഇത്തരം വിനോദങ്ങളുടെ കുറവ് ആരോഗ്യത്തെ ബാധിക്കുമെന്നും അന്വേഷണ സംഘം പറയുന്നു.

ഇതിനൊക്കെ പുറമേ സ്ഥാപനത്തിലെ തൊഴിലാളികളിലൊരാള്‍ അന്തേവാസിയെ ഒരു കൈകൊണ്ട് നിലത്തൂടെ വലിച്ച് ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയതായും മറ്റൊരാള്‍ കസേരയില്‍ നിന്നും തള്ളിയിടുന്നത് കണ്ടതായും ഇവര്‍ പറയുന്നു.

കെയര്‍ ഹോമിലെ പരിചരണത്തില്‍ അന്തേവാസികളുടെ ബന്ധുക്കള്‍ തൃപ്തരല്ലെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ അടുത്തിടെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.