1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2012

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘മനുഷ്യന് ഒരാമുഖം’ എന്ന നോവലിന് സുഭാഷ് ചന്ദ്രനും ‘കീഴളന്‍’ എന്ന കവിതയ്ക്ക് കുരീപ്പുഴ ശ്രീകുമാറിനും അവാര്‍ഡ് ലഭിച്ചു. യു.കെ. കുമാരന്റെ ‘പോലീസുകാരന്റെ പെണ്‍മക്കള്‍’ മികച്ച ചെറുകഥയായും തിരഞ്ഞെടുത്തു.

മികച്ച നാടകമായി ബാലസുബ്രഹ്മണ്യത്തിന്റെ ചൊല്ലിയാട്ടവും മികച്ച സാഹിത്യവിമര്‍ശനമായി ബി. രാജീവന്‍ രചിച്ച “വാക്കുകളും വസ്തുക്കളും” തിരഞ്ഞെടുക്കപ്പെട്ടു. എം. ഗോപകുമാറിന്റെ വോള്‍ഗാ തരംഗങ്ങളാണ് മികച്ച യാത്രാ വിവരണ ലേഖനം.
25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍.
മറ്റ് അവാര്‍ഡുകള്‍: എല്‍.എസ് രാജഗോപാലന്‍ (ഈണവും താളവും- വൈജ്ഞാനിക സാഹിത്യം), ലളിതാംബിക (കളിയും കാര്യവും- ഹാസ്യ സാഹിത്യം), കെ. ആര്‍. ഗൗരിയമ്മ (ജീവചരിത്രം- ആത്മകഥ).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.