1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2012

ബുദ്ധിയുള്ള കുഞ്ഞ് ജനിക്കാനായി ഐഐടി വിദ്യാര്‍ഥികളില്‍ നിന്നും ബീജം ആവശ്യപ്പെട്ടുകൊണ്ട് ദമ്പതിമാരുടെ പരസ്യം. ചെന്നൈക്കാരായ ദമ്പതിമാരാണ് 20,000 രൂപ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ പരസ്യം നല്‍കിയിരിക്കുന്നത്.
ആരോഗ്യവാനും സല്‍സ്വഭാവിയും ഉയരവും നിറവുമുള്ള ഐഐടി വിദ്യാര്‍ഥിയായിരിക്കണം ബീജ ദാതാവ് എന്നാണ് പരസ്യത്തില്‍ പറയുന്നത്. ഈ കാര്യങ്ങളെല്ലാം യോജിക്കുന്നയാള്‍ക്ക് ഇരുപതിനായിരം രൂപ നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നു.

ദമ്പതികളുടെ പരസ്യം വലിയ വാര്‍ത്തയായതിന് പിന്നാലെ എതിര്‍പ്പുമായി ഐഐടി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. മദ്രാസ് ഐഐടി വിദ്യാര്‍ഥികള്‍ പറയുന്നത് ഈ പരസ്യം ഭ്രാന്തവും പരിഹാസ്യവുമാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ഐഐടി വിദ്യാര്‍ഥിയുടെ ബീജത്തിന് എങ്ങനെയാണ് എന്തെങ്കിലും വ്യത്യാസമുണ്ടാക്കാനാവുക. ബുദ്ധി അളന്ന് കണ്ടുപിടിക്കാവുന്നതല്ല. നിങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ബുദ്ധി തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ ഒരിക്കലും ഒരാള്‍ പഠിക്കുന്ന സ്ഥാപനത്തെ വച്ച് അയാളുടെ ബുദ്ധി അളക്കാനാവില്ല-വിദ്യാര്‍ഥികള്‍ പറയുന്നു.

കൃത്രിമ ഗര്‍ഭധാരണത്തെയല്ല, അതിന്റെ പേരിലുള്ള നിലവാരില്ലാത്ത നിലപാടുകളെയാണ് എതിര്‍ക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.