പ്രായം കുറയ്ക്കണമെന്നാഗ്രഹിക്കുന്നവരെ മോഹിപ്പിക്കുന്ന അസുഖം. ബ്രിട്ടനിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ രോഗത്തിന്റെ ലക്ഷണങ്ങളോടെ രണ്ടു പേരെ കണ്ടെത്തിയത്.42കാരനായ മൈക്കല്‍ ക്ലാര്‍ക്കും 39കാരനായ മാത്യുവും ഓടികളിക്കുന്ന പ്രായത്തിലുള്ള ‘കുട്ടി’കളാണ്. റോയല്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച മൈക്കല്‍ ഇപ്പോള്‍ പത്തുവയസ്സുകാരന്റെ കളികളുമായി നടക്കുകയാണ്. ഫാക്ടറി ജീവനക്കാരനായ മാത്യു അതിലും ചെറിയ കൊച്ചുകുട്ടിയെ പോലെയാണ് പെരുമാറുന്നത്.
എന്നാല്‍ ശരീരത്തിന്റെ വലിപ്പത്തില്‍ യാതൊരു കുറവും സംഭവിക്കുന്നില്ല. മാനസികമായാണ് പ്രായം കുറയുന്നത്. 300കോടിയില്‍ ഒരാള്‍ക്കു മാത്രം വരുന്ന അപൂര്‍വരോഗമാണിത്. ല്യൂകോഡിസ്‌ട്രോഫി എന്ന ഈ അസുഖം തലച്ചോറിനെയും സ്‌പൈനല്‍ കോഡിനെയും നാഡിവ്യവസ്ഥയെയുമാണ് ബാധിക്കുന്നത്.
മൈക്കലിന്റെയും മാത്യുവിന്റെയും കാര്യങ്ങള്‍ നോക്കുന്നത് വൃദ്ധരായ മാതാപിതാക്കളാണ്. കുട്ടികളി മൂലം മാത്യുവിനെ കമ്പനിയില്‍ നിന്നുള്ള ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. കുട്ടികളുടെ കുറുമ്പുമൂലം മാതാപിതാക്കള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.ഈ അടുത്ത ദിവസം പുറത്ത് പോയ മാത്യു തിരികെ വന്നത് കൈ നിറയെ കളിപ്പാട്ടങ്ങളുമായാണ് .എന്തായാലും മക്കളുടെ ഈ കുട്ടിക്കളി മൂലം റിട്ടയര്‍ ചെയ്തു സ്പെയിനില്‍ താമസിക്കാനുള്ള ആഗ്രഹം മാതാപിതാക്കളായ ആന്റണിയും ക്രിസ്ടീനയും ഉപേക്ഷിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല