വിജയകരമായി പരീക്ഷിച്ച അഗ്നി-5 ബാലിസ്റിക് മിസൈലിന്റെ ദൂരപരിധി 5000 കിലോമീറ്ററായി ഇന്ത്യ പരിമിതപ്പെടുത്തിയത് നാറ്റോ സമ്മര്‍ദ്ദത്താലാണെന്ന് ചൈന. നാറ്റോ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇന്ത്യ ദൂരപരിധി 9,000 കിലോ മീറ്ററില്‍ നിന്ന് 5000 കിലോ മീറ്ററായി കുറയ്ക്കുകയായിരുന്നുവെന്നും ചൈനീസ് മാധ്യമമായ ഗ്ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഭൂഖണ്ടാന്തര മിസൈലുകളുടെ കാര്യത്തിലായാലും ആണവായുധങ്ങളുടെ കാര്യത്തിലായാലും ഇന്ത്യയെക്കാള്‍ ചൈന ബഹുകാതം മുന്നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും ചൈനയും യോജിച്ചു നിന്നാല്‍ ഏഷ്യ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും എന്നാല്‍ ഇരുരാജ്യങ്ങളെയും ഭിന്നിപ്പിച്ച് ശത്രുക്കളായി ചിത്രീകരിക്കുന്നതിലൂടെ ഏഷ്യ കൂടുതല്‍ ദുര്‍ബലമാകുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അഗ്നി-5ന്‍റെ യഥാര്‍ഥ ദൂരപരിധി 8,000 കിലോമീറ്ററെന്നു ചൈനീസ് പ്രതിരോധ വിദഗ്ധര്‍ മുന്‍പ് പ്രസ്താവിച്ചിരുന്നു. മറ്റു രാഷ്ട്രങ്ങളുടെ ആശങ്ക ഒഴിവാക്കാന്‍ ഇന്ത്യ മിസൈല്‍ ശേഷി കുറച്ചു കാണിക്കുകയായിരുന്നുവെന്നാണ് ചൈന മിലിറ്ററി അക്കാഡമി ഒഫ് സയന്‍സസ് ഗവേഷകന്‍ ഡ്യു വെന്‍ലോങ്ങ് വെളിപ്പെടുത്തിയത്. 5,000 കിലോമീറ്റര്‍ ദൂരപരിധിയെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല