മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേരളം ഇത്രയും കാലം ഉന്നയിച്ചിരുന്ന വാദങ്ങള്‍ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള എജിയുടെ നിലപാട് വിവാദമാവുന്നു. സര്‍ക്കാരും പ്രതിപക്ഷവും മുല്ലപ്പെരിയാര്‍ സമരം ചെയ്യുന്ന സംഘടനകളും എജിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് വെള്ളം താങ്ങാന്‍ കഴിയുമെന്നും സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുടെ വാദം.
മുല്ലപ്പെരിയാര്‍ കേസില്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് എജി തന്നെ തിരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജി തന്നെ ഇക്കാര്യം നിഷേധിച്ചുകൊള്ളുമെന്നും മുഖ്യമന്ത്രി ദില്ലിയില്‍ പറഞ്ഞു. നേരത്ത മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാരിന് അത്തരം നിലപാടില്ലെന്നും എജി അങ്ങനെ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. പിന്നീട് കേരള എംപിമാരുമായി നടത്തിയ ചര്‍ച്ചയില്‍ എജിയുടെ നിലപാടില്‍ എംപിമാര്‍ പ്രതിഷേധമറിയിച്ചു. തുടര്‍ന്ന് എജിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി വിശദീകരണം തേടുകയായിരുന്നു.
കോടതിയിലെ അഡ്വക്കറ്റ് ജനറലിന്റെ നിലപാടില്‍ മുല്ലപ്പെരിയാര്‍ സമരസമിതിയും പ്രതിഷേധം അറിയിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടിനോട് മന്ത്രിമാരും വിിയോജിപ്പ് രേഖപ്പെടുത്തി. ജിയുടെ നിലപാട് നിയമവകുപ്പിന്റെയോ തന്റെയോ അറിവോടെയല്ലെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. എജിയുടെ വിശദീകരണം സത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ജിയുടെ സര്‍ക്കാര്‍ നിലപാടല്ലെന്ന് ജലവിഭവമന്ത്രി പി.ജെ ജോസഫ് പറഞ്ഞു. എ.ജി പറഞ്ഞതില്‍ അപക്വമായെന്തെങ്കിലുമുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതില്‍ എ.ജി പരാജയപ്പെട്ടുവെന്ന് വി.എം സുധീരന്‍ പ്രതികരിച്ചു. ഈ സാഹചര്യത്തില്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല. ദണ്ഡപാണിയെ നീക്കുന്നതാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല