ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് സ്വത്തുവിവരം പരസ്യപ്പെടുത്തി. യുപി സര്‍ക്കാരിന്റെ വെബ്സൈറ്റിലാണ് സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുള്ളത്. ഒരു കോടിയുടെ നിക്ഷേപങ്ങളാണ് 38-കാരനായ അഖിലേഷിനുള്ളത്. മൂന്ന് റസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ അദ്ദേഹത്തിനുണ്ട്- രണ്ടെണ്ണം ലക്നോവിലും ഒരെണ്ണം ഇട്ടാവയിലുമാണ്. 1.18 കോടി പണമായും കൈവശമുണ്ട്.
98 ലക്ഷം രൂപ വിലമതിക്കുന്ന കൃഷി ഭൂമിയും 20 ലക്ഷം രൂപയുടെ പജീറോ കാറും അഖിലേഷിനുണ്ട്. 1.3 കോടി രൂപയുടെ വായ്പാ ബാധ്യതയാണ് അദ്ദേഹത്തിനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല