1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2021

സ്വന്തം ലേഖകൻ: തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച രാവിലെ 7.20-ന് ഷാർജയിലെത്തിയ എയർ അറേബ്യ വിമാനത്തിൽ മൂന്ന് യാത്രക്കാർ മാത്രം. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജേക്കബ് ജോർജ്, ഭാര്യ സൂസൻ ജേക്കബ് എന്നിവരായിരുന്നു രണ്ട് യാത്രക്കാർ. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്നു മറ്റൊരു യാത്രക്കാരൻ. അദ്ദേഹം നയതന്ത്ര ഉദ്യോഗസ്ഥൻ എന്നനിലയിലായിരുന്നു യാത്രചെയ്തത്.

25 വർഷമായി യുഎഇയിലുള്ള ജേക്കബ് ജോർജ് അഞ്ചുവർഷമായി ബിസിനസ് ചെയ്യുകയാണ്. അതിനാൽ നിക്ഷേപകൻ എന്നവിഭാഗത്തിലായിരുന്നു കുടുംബമായി യാത്രചെയ്തത്. ഒരാൾക്ക് 8,000 ദിർഹം ടിക്കറ്റുനിരക്ക് നൽകിയാണ് യാത്ര ചെയ്തതെന്ന് ജേക്കബ് പറഞ്ഞു.

വിമാനത്തിൽ രാജകീയ വരവേൽപ്പാണ് ലഭിച്ചത്. ലഗേജിന് നിയന്തണമുണ്ടായിരുന്നില്ല. യാത്രക്കാരേക്കാൾ ജീവനക്കാരുള്ള വിമാനത്തിലെ യാത്ര അവിസ്മരണീയമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാരൊഴികെ മറ്റാരും ഉണ്ടായിരുന്നില്ല.

ഷാർജ വിമാനത്താവളത്തിൽ ഇതര രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ ഉണ്ടായിരുന്നെങ്കിലും തിരക്കില്ലാരുന്നു. പിസിആറിനും മറ്റുമായി ഒരു മണിക്കൂറോളം വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടി വന്നു. യുഎഇയിൽ 7 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ് രോഗമില്ലെന്ന് ഉറപ്പായാൽ പുറത്തിറങ്ങാം.

അമേരിക്കൻ കമ്പനിയിൽ എൻജിനീയർ ആയിരുന്ന ജേക്കബ് ജോർജ് ജോലിയിൽ നിന്നു വിരമിച്ചശേഷമാണ് സ്വന്തമായി ബിസിനസ് തുടങ്ങിയത്. സംരംഭകയായ സൂസൻ ജേക്കബിനും സ്വന്തം നിലയ്ക്കാണ് ഇൻവെസ്റ്റർ വീസ ലഭിച്ചത്. ഏപ്രിൽ 15ന് നാട്ടിൽ പോയ ഇവരുടെ മടങ്ങിവരവ് യാത്രാ വിലക്കു മൂലം നീളുന്നതിനിടെയാണ് ഇൻവെസ്റ്റർ വീസയിലുള്ളവർക്ക് യുഎഇ അനുമതി നൽകിയത്. ഗോൾഡൻ വീസക്കാർക്കു മാത്രമുണ്ടായിരുന്ന ഇളവ് ഇൻവെസ്റ്റർ, പാർട്നർ, ബിസിനസ് വീസക്കാർക്കു കൂടി അനുവദിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.